വന്‍കിട സാമ്പത്തിക തട്ടിപ്പുകള്‍ പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരുന്നു; രഘുറാം രാജന്‍

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Tuesday, September 11, 2018

high profile fraud case list had sent to pm says Raghuram Rajan

ദില്ലി: വന്‍കിട സാമ്പത്തിക തട്ടിപ്പുകളുടെ വിശദവിവരങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫിസീനെ അറിയിച്ചിരുന്നെന്നും എന്നാല്‍ വിഷയത്തില്‍ എന്തെങ്കിലും അന്വേഷണം നടക്കുന്നുണ്ടോയന്ന് അറിയില്ലെന്നും പാര്‍ലമെന്‍റ് എസ്റ്റിമേറ്റ്സ് കമ്മിറ്റിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജന്‍.യുപിഎ സര്‍ക്കാരിന്‍റെ ഭരണ രംഗത്തെ പിടിപ്പുകേടും ബാങ്കുകളുടെ അമിതആത്മവിശ്വാസവുമാണ് കിട്ടാക്കടം വര്‍ദ്ധിക്കാന്‍ കാരണമായതെന്ന്  റിപ്പോര്‍ട്ടിലുണ്ട്‍. മുരളി മനോഹര്‍ ജോഷി അധ്യക്ഷനായ പാര്‍ലമെന്‍റ് എസ്റ്റിമേറ്റ്സ് കമ്മിറ്റിക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം രഘുറാം രാജന്‍ വ്യക്തമാക്കിയത്.

പല കാര്യങ്ങളിലും കൃത്യമായ സമയത്ത് തീരുമാനം എടുക്കുന്നതില്‍  യുപിഎ സര്‍ക്കാര്‍ പരാജയപ്പെട്ടു. പദ്ധതി ചെലവുകള്‍ വര്‍ദധിക്കാന്‍ ഇത് കാരണമായി. വായപാ തിരിച്ചടവിനെയും ഇത് ഗുരുതരമായി ബാധിച്ചു. 2006 – 2008 കാലഘട്ടത്തില്‍ വേണ്ടത്ര പരിശോധനകള്‍ നടത്താതെ ബാങ്കുകള്‍ വന്‍ തുകകള് വായ്പയായി നല്‍കിയതും തിരിച്ചടിയായി.  പൊതുമേഖലാ ബാങ്കുകളുടെ ഭരണ സംവിധാനം മെച്ചപ്പെടുത്താതെ ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാനാവില്ലെന്നും രഘുറാം രാജന്‍ റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നു.

പൊതുമേഖലാ ബാങ്കിംഗ് മേഘലയില്‍ തട്ടിപ്പ് കൂടുകയാണെന്നും  എന്നാല്‍ സ്വകാര്യ ബാങ്കിംഗ് മേഘലയിലുള്ള കിട്ടാക്കടത്തെകാള്‍ അത് കുറവാണെന്നും രഘുറാം രാജന്‍ പറഞ്ഞു. വായ്പാ തട്ടിപ്പിനെക്കുറിച്ച് രഘുറാം രാജൻ പാര്‍ലമെന്‍ററി സമിതിക്ക് നല്‍കിയ മൊഴി ഇരുപാര്‍ട്ടികളും ആയുധമാക്കുകയാണ്. യുപിഎ കാലത്ത് കിട്ടാക്കടം പെരുകിയെന്ന രഘുറാം രാജന്‍റെ മൊഴി കോണ്‍ഗ്രസ് ബാങ്കിങ് മേഖല തകര്‍ത്തതിന് തെളിവെന്നാണ് ബിജെപിയുടെ ആരോപണം. വമ്പന്‍ വായ്പാ തട്ടിപ്പുകാരുടെ പട്ടിക പ്രധാനമന്ത്രിക്ക് നല്‍കിയെന്ന രഘുറാം രാജന്‍റെ മൊഴിയും കിട്ടാക്കടം പെരുകിയെന്ന കണക്കും തിരിച്ചടിക്കാൻ കോണ്‍ഗ്രസ് ഉപയോഗിക്കുന്നു.

×