Advertisment

വൈവാഹിക സൈറ്റ് വഴി സൗഹൃദം സ്ഥാപിച്ചു; നേരില്‍ കണ്ടപ്പോള്‍ യുവാവിന്റെ തട്ടിപ്പ് ബോധ്യപ്പെട്ട യുവതി ഒഴിഞ്ഞുമാറി; യുവതിക്ക് പണികൊടുക്കാന്‍ വിമാനത്താവളത്തില്‍ ബോംബ് ഭീഷണി മുഴക്കി; ഒടുവില്‍ പൊലീസ് വലയിലായി യുവാവ്

New Update

മുംബൈ: കൂട്ടുകാരിക്ക് പണികൊടുക്കാന്‍ വിമാനത്താവളത്തില്‍ ബോംബ് ഭീഷണി മുഴക്കിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈ അന്താരാഷ്ട്രവിമാനത്താവളത്തില്‍ ഞായറാഴ്ചയാണ് സംഭവം നടന്നത്.ഇരുപത്തിയെട്ടുകാരനായ കുതുബുദ്ദീന്‍ ഹാതിംഭായ് ശഹിവാലയാണ് പിടിയിലായത്.

Advertisment

publive-image

കൂട്ടുകാരിയുടെ ബാഗില്‍ ബോംബ് ഉണ്ടെന്ന് കുതുബുദ്ദീന്‍ വിമാനത്താവള അധികാരികളെ വിളിച്ചറിയിക്കുകയായിരുന്നു. വ്യാജബോംബ് ഭീഷണിയാണെന്നറിഞ്ഞ് പൊലീസ് പിന്നീട് ഇയാളെ അറസ്റ്റ് ചെയ്തു. യെമനി വനിതയായ ഇരുപത്തിയാറുകാരിയുമായി വൈവാഹിക വെബ് സൈറ്റ് വഴിയാണ് കുതുബുദ്ദീന്‍ സൗഹൃദം സ്ഥാപിച്ചത്.

മുംബൈയില്‍ എപ്പോഴെങ്കിലും എത്തുകയാണെങ്കില്‍ തമ്മില്‍ കാണാമെന്ന് യെമനി വനിത കുതുബുദ്ദീനെ അറിയിച്ചു.കഴിഞ്ഞ ദിവസം മുംബൈയില്‍ എത്തിയ യുവതി കുതുബുദ്ദീനെ കണ്ടുമുട്ടി. വലിയ പണക്കാരനാണെന്ന് ഇയാള്‍ നേരത്തെ പറഞ്ഞത് കളവാണെന്ന് മനസ്സിലാക്കിയ യുവതി വിവാഹാഭ്യര്‍ഥന നിരസിച്ചു. ഇതില്‍ ക്ഷുഭിതനായാണ് ഇയാള്‍ യുവതിയുടെ ബാഗില്‍ ബോംബുണ്ടെന്ന് ഫോണില്‍ വിളിച്ചു പറഞ്ഞത്.

ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ ബോംബില്ലെന്ന് മനസ്സിലായി. യുവതിയെ കുതുബുദ്ദീന്‍ വിളിക്കാറുള്ള അതേ നമ്പറില്‍ നിന്നാണ് എയര്‍പോര്‍ട്ട് കണ്‍ട്രോള്‍ റൂമിലേക്കും വിളി വന്നതെന്ന് പൊലീസ് തിരിച്ചറിഞ്ഞു. പിന്നീട് ഇയാളുടെ വീട്ടിലെത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

Advertisment