Advertisment

നെടുമ്പന നവജീവൻ അഭയകേന്ദ്രത്തിൽ സൗജന്യ നേത്രപരിശോധന ക്യാമ്പും തിമിര ശസ്‌ത്രക്രിയ രജിസ്‌ട്രേഷനും സംഘടിപ്പിച്ചു

New Update

publive-image

Advertisment

കണ്ണനല്ലുർ: ഐ സോൺ ഒപ്പറ്റിക്കൽസ് ആൻഡ് ക്ലിനിക്കും നെടുമ്പന നവജീവൻ അഭയകേന്ദ്രവും സംയുക്തമായി സൗജന്യ നേത്രപരിശോധന ക്യാമ്പും തിമിര ശസ്‌ത്രക്രിയ രജിസ്‌ട്രേഷനും നെടുമ്പന നവജീവൻ അഭയകേന്ദ്രത്തിൽ സംഘടിപ്പിച്ചു.

നെടുമ്പന ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജെ എസ് ഗൗരി പ്രിയ ഉദ്ഘാടനം ചെയ്തു. നവജീവൻ അഭയകേന്ദ്രം മാനേജർ ടി എം ഷെരീഫ് അധ്യക്ഷത വഹിച്ചു. പ്രമുഖ നേത്രരോഗ വിദഗ്ദ്ധൻ ഡോ സഞ്ജയ്‌ രാജുവിനെ ചടങ്ങിൽ ആദരിച്ചു. ഐ സോൺ സി ഇ ഒ മുഹമ്മദ് അനസ് നവജീവൻ റെസിഡന്റ് മാനേജർ മുഹമ്മദ് കുഞ്ഞ്, പി.ആർ.ഒ എസ് എം മുഖ്താർ എന്നിവർ സംസാരിച്ചു.

സൗജന്യ നേത്രപരിശോധന ക്യാമ്പ് നെടുമ്പന ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജെ എസ് ഗൗരി പ്രിയ ഉദ്ഘാടനം ചെയുന്നു

free eye testing camp
Advertisment