Advertisment

മദ്യവർജ്ജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ 10-​‍ാമത് സൗജന്യ മെഡിക്കൽ ക്യാമ്പ്‌ സംഘടിപ്പിക്കുന്നു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ്‌ : സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാഇടവകയിലെ മദ്യവർജ്ജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ 10-‍ാമത്‌ സൗജന്യ മെഡിക്കൽ ക്യാമ്പ്‌ സംഘടിപ്പിക്കുന്നു.

Advertisment

publive-image

ഫെബ്രുവരി 22, വെള്ളിയാഴ്ച്ച, അബ്ബാസിയ ഇന്റഗ്രേറ്റഡ്‌ ഇന്ത്യൻ സ്ക്കൂളിൽ വെച്ച്‌ രാവിലെ 8 മുതൽ ഉച്ചക്ക്‌ 1 മണിവരെ നടക്കുന്ന ക്യാമ്പിനു ജനറൽ മെഡിസിൻ, ന്യൂറോളജി, ഓൺകോളജി, പീഡിയാട്രിക്‌, ഗൈനക്കോളജി, ഡെന്റൽ, ഡെർമറ്റോളജി, കാർഡിയോളജി, ഓർത്തോ, ഗ്യാസ്ട്രോളജി, ഈ.എൻ.ടി., ഒഫ്‌താൽമോളജി, നെഫ്രോളജി, യൂറോളജി വിഭാഗങ്ങളിലെ വിദഗ്ദ്ധ ഡോക്ടർമാർ നേതൃത്വം നൽകും.

കുവൈറ്റ്‌ മെഡിക്കൽ അസ്സോസിയേഷൻ, ഇന്ത്യൻ ഡോക്ടേർസ്‌ ഫോറം, കുവൈറ്റ്‌ ഹാർട്ട്‌ ഫൗണ്ടേഷൻ, ഇന്ത്യൻ ദന്തിസ്റ്റ്‌ അലയൻസ്‌ എന്നിവയുടെ സഹകരണത്തോടു കൂടി ക്രമീകരിച്ചിരിക്കുന്ന ക്യാമ്പിൽ സൗജന്യമായി ഈ.സി.ജി., അൾട്രാസൗണ്ട് സ്കാൻ, ബ്രെസ്റ്റ്‌ ക്യാൻസർ രോഗനിർണ്ണയ പരിശോധന എന്നിവയ്ക്ക് അവസരമുണ്ടായിരിക്കും.

ക്യാമ്പിനെ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾക്കും റെജിസ്ട്രേഷനുമായി 66396204, 97500383, 60971071 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്‌.

kuwait
Advertisment