Advertisment

തൊടുപുഴയില്‍ നാട്ടുനന്മക്ക് നമ്മുടെ കൃഷിയിടം പദ്ധതിയുടെ ഭാഗമായി സൗജന്യമായി പച്ചക്കറി തൈകൾ വിതരണം ചെയ്തു

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

തൊടുപുഴ : തൊടുപുഴ നിയോജകമണ്ഡലത്തിലെ കോൺഗ്രസ്സ്, യൂത്ത് കോൺഗ്രസ്സ്,കെ.എസ്.യു കൂട്ടായ്മയുടെ നേതൃത്വത്തിൽ നാട്ടുനന്മക്ക് നമ്മുടെ കൃഷിയിടം പദ്ധതിയുടെ ഭാഗമായി സൗജന്യമായി പച്ചക്കറി തൈകൾ വിതരണം ചെയ്തു. വിഷരഹിതമായ പച്ചക്കറികളുടെയും കാർഷിക വിളകളുടെയും ഉൽപ്പാദനത്തിലൂടെ സ്വയംപര്യാപ്‌തതയും സ്വാശ്രയത്വവും കുടുംബങ്ങളിലും സമൂഹത്തിലും വളർത്തിയെടുക്കുക്കുകയാണ് പദ്ധതിയുടെ ലക്‌ഷ്യം.

Advertisment

publive-image

വെണ്ട,തക്കാളി,ചുരക്ക,പീച്ചിൽ,അമരം പയർ,വള്ളിപ്പയർ,കുറ്റിപ്പയർ,മുളക്,ചീര,

വഴുതന,പാവൽ,സാലഡ് വെള്ളരി,കണി വെള്ളരി ഉൾപ്പെടെ 13 ഇനം പച്ചക്കറി തൈകളാണ് വിതരണം ചെയ്തത്. ആദ്യഘട്ടത്തിൽ 200 ഓളം ആളുകൾക്കുള്ള തൈകളാണ്‌ ക്രമീകരിച്ചിരുന്നത്.അധികമായി രെജിസ്ട്രേഷൻ നടത്തിയിട്ടുള്ള 150 ഓളം ആളുകൾക്കുള്ള പച്ചക്കറി തൈകൾ അടുത്തയാഴ്ച വിതരണം ചെയ്യും.

തൊടുപുഴ പഴയ ബസ് സ്റ്റാൻഡിന് മുന്നിൽ പ്രത്യേകം ക്രമീകരിച്ച കൗണ്ടറുകൾ വഴി നടന്ന തൈകളുടെ വിതരണം കെ.പി.സി.സി ജനറൽ സെക്രട്ടറി റോയ്.കെ.പൗലോസ് നിർവ്വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ജിയോ മാത്യു അധ്യക്ഷത വഹിച്ചു. ടി.ജെ പീറ്റർ, ജാഫർഖാൻ മുഹമ്മദ്,ടോണി തോമസ്,കെ.കെ തോമസ്, പി.എൻ രാജീവൻ,പി.ജെ തോമസ്, റഷീദ് കപ്രാട്ടിൽ, സി.എസ് മഹേഷ്,ബിലാൽ സമദ്,അരുൺ പൂച്ചക്കുഴി,സി.എസ് വിഷ്ണുദേവ്,ഫസൽ സുലൈമാൻ,എൻ.കെ ബിനുമോൻ,കെ.എം ഷാജഹാൻ,കെ.വി ബാബു,എം.ബി അഷ്‌റഫ്,കെ.എ ഷഫീക്,പി.പി ഗിരിദാസ്,എ.എ ഹാരിസ്,ജെയ്സൺ തോമസ്,ബ്ലെസ്സൺ ബേബി,ഫസൽ അബ്ബാസ്,ജോമിഷ് ജോർജ് എന്നിവർ നേതൃത്വം നൽകി.

free plant project5
Advertisment