Advertisment

പതിനെട്ടു വയസിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യ വിസ: യു എ യിലേക്ക് കുടുംബാംഗങ്ങളുടെ ഒഴുക്ക് തുടരുന്നു

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

ദുബായ്‌: കുട്ടികൾക്ക് സൗജന്യ വിസ അനുവദിച്ചതിനെത്തുടർന്ന് യു എ യിലേക്ക് കുടുംബാംഗങ്ങളുടെ ഒഴുക്ക് തുടരുന്നു. പതിനെട്ടു വയസിൽ താഴെയുള്ള കുട്ടികൾക്കാണ് വിസ അനുവദിച്ചിരിക്കുന്നത്. കുട്ടികൾക്കൊപ്പം രക്ഷിതാക്കളിൽ ഒരാൾ ഉണ്ടാകണമെന്നതാണ് ഒരു മാനദണ്ഡം.

Advertisment

publive-image

ജൂലൈ -15 മുതൽ സെപ്റ്റംബർ -15 വരെയാണ് രക്ഷിതാക്കൾക്കൊപ്പം യു എ ഇ സന്ദർശിക്കുന്ന കുട്ടികൾക്ക് സൗജന്യ വിസ ലഭിക്കുന്നത്.

യു എ യിലെ വിവിധ രാജ്യക്കാരായ പ്രവാസികുടുംബങ്ങളും, ലോകത്തിന്റെ വിവിധ കോണിൽ നിന്നുള്ള സഞ്ചാരികളും ഈ അവസരം പ്രയോജനപ്പെടുത്തി ഇവിടം സഞ്ചരിക്കുന്നുണ്ട്. ബലി പെരുന്നാൾ കണക്കിലെടുത്ത്‌ സഞ്ചാരികളുടെ എണ്ണം ഇനിയും കൂടുമെന്നാണ് അധികൃതർ കണക്കുകൂട്ടുന്നത്.

Advertisment