Advertisment

കാ​ഷ്മീ​ര്‍ വി​ഷ​യ​ത്തി​ല്‍ പാ​ക്കി​സ്ഥാ​നും ഇ​ന്ത്യ​യും ച​ര്‍​ച്ച​ക​ളി​ലൂ​ടെ പ​രി​ഹാ​രം കാ​ണ​ണം ;   ഒ​രു മൂ​ന്നാം ക​ക്ഷി ഇ​ട​പെ​ടു​ക​യോ അ​ക്ര​മം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യോ ചെ​യ്യേ​ണ്ട​തി​ല്ല ; അമേരിക്കയുടെ മധ്യസ്ഥതയെ എതിർത്ത് ഫ്രാ​ന്‍​സ്

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

ചാ​ന്‍റി​ല്ലി: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ഇന്ത്യന്‍ നടപടിയില്‍ മൂ​ന്നാം ക​ക്ഷി​യു​ടെ ഇ​ട​പെ​ട​ല്‍ ആ​വ​ശ്യ​മി​ല്ലെ​ന്ന് ഫ്രാ​ന്‍​സ്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി ന​ട​ത്തി​യ മാ​ര​ത്ത​ണ്‍ ച​ര്‍​ച്ച​യ്ക്കു ശേ​ഷ​മാ​യി​രു​ന്നു ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ല്‍ മാ​ക്രോ​ണി​ന്‍റെ പ​രാ​മ​ര്‍​ശം.

Advertisment

publive-image

കാ​ഷ്മീ​ര്‍ വി​ഷ​യം ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ഉ​ഭ​യ​ക​ക്ഷി ച​ര്‍​ച്ച​ക​ളി​ലൂ​ടെ പ​രി​ഹ​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.ജ​മ്മു കാ​ഷ്മീ​ര്‍ വി​ഷ​യ​ത്തി​ല്‍ പാ​ക്കി​സ്ഥാ​നും ഇ​ന്ത്യ​യും ച​ര്‍​ച്ച​ക​ളി​ലൂ​ടെ പ​രി​ഹാ​രം കാ​ണ​ണം. വി​ഷ​യ​ത്തി​ല്‍ ഒ​രു മൂ​ന്നാം ക​ക്ഷി ഇ​ട​പെ​ടു​ക​യോ അ​ക്ര​മം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യോ ചെ​യ്യേ​ണ്ട​തി​ല്ല. മേ​ഖ​ല​യി​ല്‍ സ​മാ​ധാ​ന​മു​ണ്ടാ​ക​ണം.

ഒ​പ്പം ജ​ന​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ള്‍ സം​ര​ക്ഷി​ക്ക​പ്പെ​ടേ​ണ്ട​തു​ണ്ടെ​ന്നും മാ​ക്രോ​ണ്‍ പ​റ​ഞ്ഞു. കാ​ഷ്മീ​ര്‍ വി​ഷ​യം സം​ബ​ന്ധി​ച്ച്‌ പാ​ക് പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ന്‍ ഖാ​നു​മാ​യി സം​സാ​രി​ക്കു​മെ​ന്നും ഉ​ഭ​യ​ക​ക്ഷി ച​ര്‍​ച്ച​ക​ളി​ലൂ​ടെ പ്ര​ശ​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും മാ​ക്രോ​ണ്‍ വ്യ​ക്ത​മാ​ക്കി.

ഒ​ന്ന​ര മ​ണി​ക്കൂ​റാ​ണ് മോ​ദി​യും മാ​ക്രോ​ണും ച​ര്‍​ച്ച ന​ട​ത്തി​യ​ത്. ച​ര്‍​ച്ച​യ്ക്കു​ശേ​ഷം ഇ​രു​രാ​ജ്യ​ങ്ങ​ളും നാ​ലു ക​രാ​റു​ക​ളി​ല്‍ ഒ​പ്പു​വ​ച്ചു.  .

Advertisment