Advertisment

ഫ്രറ്റേണിറ്റി മൂവ്മെന്റ് എം.പിമാർക്ക് കത്തുകളയച്ചു

New Update

മലപ്പുറം : ലോക്ഡൗൺ കാലയളവിൽ ഡൽഹി കേന്ദ്രീകരിച്ചു നടക്കുന്ന പോലീസ് - ഭരണകൂടവേട്ടയിൽ ശ്രദ്ധ ക്ഷണിച്ചു കൊണ്ട് ജില്ലയെ പ്രതിനിധീകരിക്കുന്ന എം.പിമാർക്ക് ഫ്രറ്റേണിറ്റി മൂവ്മെന്റ് ഇ-മെയിലുകൾ അയച്ചു. സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ മുസ്ലിം നേതാക്കൾ, സെൻട്രൽ യൂനിവേഴ്സിറ്റി വിദ്യാർത്ഥികൾ, ആക്ടിവിസ്റ്റുകൾ എന്നിവർക്കെതിരായി നടക്കുന്ന വേട്ടയിൽ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെടുന്ന ഇ-മെയിൽ അയക്കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം ജില്ല പ്രസിഡന്റ് കെ.കെ അഷ്റഫ് നിർവഹിച്ചു.

Advertisment

publive-image

എം.പിമാരായ രാഹുൽ ഗാന്ധി, പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീർ, പി.വി അബ്ദുൽ വഹാബ് എന്നിവർക്കാണ് ഇ-മെയിലുകളയച്ചത്.

 

fretanity movement email
Advertisment