Advertisment

ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന നേതാക്കൾക്ക് സ്വീകരണം

New Update

publive-image

Advertisment

തിരുവനന്തപുരം: ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന നേതാക്കൾക്ക് തിരുവനന്തപുരം ജില്ല കമ്മിറ്റി സ്വീകരണമൊരുക്കി. പുതുതായി തെരഞ്ഞെടുക്കപ്പെട്ട നേതാക്കൾക്കാണ് സ്വീകരണമൊരുക്കിയത്. തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് നേതാക്കളെ നയിച്ചുകൊണ്ടുള്ള പ്രകടനത്തിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു.

തെരഞ്ഞെടുക്കപ്പെട്ട നേതാക്കളായ നജ്ദ റയ്ഹാൻ, ആദിൽ അബ്ദുൽ റഹീം, ഷിജിന തൻസീർ എന്നിവർക്ക് വെൽഫെയർ പാർട്ടി തിരുവനന്തപുരം ജില്ല പ്രസിഡൻ്റ് എൻ.എം അൻസാരി ഹാരാർപ്പണം നടത്തി. തുടർന്ന് ഇ.കെ നായനാർ പാർക്കിൽ നടന്ന പൊതുസമ്മേളനം വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡൻ്റ് റസാഖ് പാലേരി ഉദ്ഘാടനം ചെയ്തു. ഫ്രറ്റേണിറ്റി മൂവ്മെന്റ ജില്ല പ്രസിഡൻ്റ് നൗഫ ഹാബി സ്വാഗതം ആശംസിച്ചു.

സാമൂഹ്യ പ്രവർത്തകരായ വിനീത വിജയൻ, റാസിഖ് റഹീം, ഗോമതി, അഡ്വ. അനിൽകുമാർ, കെ.എസ് നിസാർ, മാഗ്ലിൻ ഫിലോമിന, മെഹ്ബൂബ് ഖാൻ, മുംതാസ് ബീഗം എന്നിവർ സംസാരിച്ചു.

Advertisment