Advertisment

ഫ്രറ്റേണിറ്റി ഫെസ്റ്റ്‌-2019"കിഴക്കൻ പ്രവിശ്യയിലെ ആഘോഷ പരിപാടികൾക്ക്‌ വെള്ളിയാഴ്ച്ച തുടക്കമാകും

author-image
admin
Updated On
New Update

ദമ്മാം: ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം സൗദിയിലുടനീളം ജനുവരി, ഫെബ്രുവരി മാസങ്ങളിലായി "സൗഹൃദം ആഘോഷിക്കൂ" എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന ഫ്രറ്റേണിറ്റി ഫെസ്റ്റിന്റെ കിഴക്കൻ പ്രവിശ്യയിലെ ആഘോഷ പരിപാടികൾക്ക്‌ വെള്ളിയാഴ്ച്ച തുടക്കമാകും. വെള്ളിയാഴ്ച്ച വൈകിട്ട്‌ 4 മണിക്ക്‌ ദമ്മാം നാബിയ റോമാ സ്റ്റേഡിയത്തിൽ 16 ടീമുകൾ പങ്കെടുക്കുന്ന വടംവലിയും അൽ ഹസയിൽ 8 ടീമുകൾ പങ്കെടുക്കുന്ന ക്രികറ്റ്‌ ടൂർണ്ണമെന്റോടും കൂടിയാണ്‌ ആഘോഷ പരിപാടികൾക്ക്‌ തുടക്കമാകുക.

Advertisment

publive-image

കിഴക്കൻ പ്രവിശ്യയിലെ പ്രധാന പട്ടണങ്ങളായ ദമ്മാം, ഖോബാർ, ടൊയോട്ട, ജുബൈൽ, അൽ ഹസ, ഖഫ്ജി എന്നിവിടങ്ങൾ കേന്ദ്രീകരിച്ച്‌ ജനുവരി, ഫെബ്രുവരി മാസങ്ങളിലായി 6 പ്രാദേശിക പരിപാടികൾ അരങ്ങേറും. ഫെബ്രുവരി 22 നു ജുബൈലിൽ നടക്കുന്ന മെഗാ പരിപാടിയോടെയായിരിക്കും കിഴക്കൻ പ്രവിശ്യയിലെ ഫ്രറ്റേണിറ്റി ഫെസ്റ്റ്‌ ആഘോഷ പരിപാടികൾക്ക്‌ സമാപനം കുറിക്കുക.

ആഘോഷത്തിന്റെ ഭാഗമായി കലാ, കായിക, സാഹിത്യ രംഗങ്ങളിൽ വിപുലമായ മത്സര പരിപാടികളും മറ്റ്‌ അസ്വാദ്യ പരിപാടികളുമാണ്‌ സംഘാടകർ ഒരുക്കിയിരിക്കുന്നത്‌. പ്രവാസി സമൂഹത്തിനിടയിൽ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനും നിലനിർത്തുന്നതിനും പലവിധ പിരിമുറുക്കങ്ങളിൽ നുന്നും മുക്തമാകുന്നതിനും, ആരോഗ്യകരമായ ജീവിതത്തിന്റെ ആവശ്യകത പ്രവാസി സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനും ഫെസ്റ്റ്‌ പരിപാടികൾ കാരണമാകുമെന്ന് ഭാരവാഹികളായ മൂസക്കുട്ടി കുന്നേക്കാടൻ, അബ്ദുള്ളാ കുറ്റ്യാടി, അബ്ദുസ്സലാം പേരാമ്പ്ര

എന്നിവർ അറിയിച്ചു.

സ്ത്രീകൾക്കും, കുട്ടികൾക്കും, പുരുഷന്മാർക്കും പങ്കെടുക്കാവുന്ന വൈവിദ്ധ്യങ്ങളായ പരിപാടികളാണ്‌ ഫെസ്റ്റിന്റെ ഭാഗമായി ഒരുങ്ങുന്നത്‌. വടംവലി, ക്രികറ്റ്‌ ടൂർണ്ണമന്റ്‌, ചെസ്സ്‌, ഫുട്‌ ബാൾ, പ്രബന്ധ രചന, മാപ്പിളപാട്ട്‌, ഖിറാഅത്ത്‌, പായസം തയ്യാറാക്കൽ തുടങ്ങിയ മത്സരങ്ങളിൽ മുൻകൂട്ടി പേര്‌ രജിസ്റ്റർ ചെയ്യുന്നവർക്ക്‌ പങ്കെടുക്കാം.

പരിപാടിയുടെ വിജയത്തിനായി 50 അംഗ സ്വാഗത സംഘം കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്‌. കൂടുതൽ വിവരങ്ങൾക്കും രെജിസ്‌ട്രേഷനുമായി 0556051241, 0569607750(ദമ്മാം), 0568905224, 0502959839(ടൊയോട്ട), 0558638795, 0583224399 (ഖോബാർ), 0546742260(ജുബൈൽ), 0567991677, 0503769513 (അൽ ഹസ), 0509517610 (ഖഫ്ജി) നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

Advertisment