Advertisment

ഫ്രറ്റേണിറ്റി ഫെസ്റ്റ്- 2019 അഖിലേന്ത്യാ വടം വലി മത്സരം ഇന്ന്‍

author-image
admin
Updated On
New Update
Advertisment
ദമ്മാം : ഇന്ത്യാ ഫ്രറ്റേണിറ്റി സൗദിയിലുടനീളം  "സൗഹൃദം  ആഘോഷിക്കൂ"  എന്ന പേരിൽ സംഘടിപ്പിക്കുന്ന ഫെസ്റ്റിന്റെ ഭാഗമായി നടത്തുന്ന അഖിലേന്ത്യാ വടംവലി  മത്സരം നാളെ (ജനുവരി 18 വെള്ളിയാഴിച്ച) നടക്കും. നാബിയയിലെ  റോമാ സ്റ്റേഡിയത്തിൽ നടക്കുന്ന അത്യന്തം വാശിയേറിയ  വടം വലി മത്സരത്തിൽ സൗദിഅറേബ്യയുടെ  വിവിധ പ്രവിശ്യയിൽ നിന്നുള്ള ടീമുകൾ മാറ്റുരക്കുമെന്ന്  ഭാരവാഹികൾ അറിയിച്ചു.
publive-image
സൗദിയിലെ  വിവിധ ക്ലബുകളുടെ  മാനേജർമാരെ പങ്കെടുപ്പിച്ചുകൊണ്ട്  ദമ്മാം റോസ് ഓഡിറ്റോറിയത്തിൽ ഗെറ്റ് ടുഗതർ സംഘടിപ്പിച്ചു. ഫോറം ടൊയോട്ട  ഏരിയ പ്രസിഡന്റ് യുയുനുസ് എടപ്പാൾ അധ്യക്ഷത വഹിച്ചു.  സലീം മൂഞ്ചക്കൽ ഫെസ്റ്റ് സന്ദേശശം നൽകി.
പ്രവസികൾക്കിടയിലെ നിരാശയുടെയും ആകുലതയുടെയും നിലവിലെ സാഹചര്യങ്ങൾ സൗഹൃദത്തിന്റെയും പരസ്പര സഹകരണത്തിന്റെയും മേഖലകൾ കണ്ടെത്തി മറികടക്കാൻ  ഈ ഫെസ്റ്റ് പ്രചോദനമാകട്ടെ എന്ന് അദ്ദേഹം പറഞ്ഞു.
ഇ ന്ന് നടക്കുന്ന അഖിലേന്ത്യാ വടം വലി മൽസരം  വീക്ഷിക്കാൻ മുഴുവൻ പ്രവാസി സമൂഹത്തെയും  ക്ഷണിക്കുന്നതായി ഭാരവാഹികളായ  സിറാജുദ്ധീൻ ശാന്തിനഗർ, നിഷാദ് നിലംബൂർ, നസീർ ആലുവ, ഖാലിദ് ബാഖവി, ഹംസക്കോയ പൊന്നാനി, ഷംസുദ്ധീൻ പൂക്കോട്ടുംപാടം എന്നിവർ അറിയിച്ചു.
Advertisment