ജിദ്ദ: കോവിഡ് 19 മായി ബന്ധപ്പെട്ട് പൊതുജനങ്ങൾ സ്വീകരിക്കേണ്ട മുൻകരുതലുകളും നിർദേശങ്ങളും അടങ്ങിയതാണ് ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം തയ്യാറാക്കിയ മലയാളം കൈപ്പുസ്തകം . പുസ്തകത്തിന്റെ ഷറഫിയ ഏരിയ പ്രകാശനം ജിദ്ദ അൽ റയാൻ പോളിക്ലിനിക്ക് ജനറൽ ഫിസിഷ്യൻ ഡോക്ടർ വിനിത പിള്ള നിർവ്വഹിച്ചു.
ഏത് പ്രായക്കാർക്കും മനസ്സിലാകും വിധത്തിൽ ആകർശകമാണ് പുസ്തകത്തിന്റെ ലേഔട്ടെന്നും, കോവിഡ് കാലത്ത് അനുവർത്തിക്കേണ്ട നിർദേശങ്ങളും ശീലങ്ങളുമടങ്ങിയ ഈ ചെറുസമാഹരണി പൊതുജനങ്ങൾക്ക് ഏറെ പ്രയോജനകരമാകുമെന്നും അവർ പറഞ്ഞു . കൈപുസ്തകത്തിന്റെ പകർപ്പ് ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ഷറഫിയ ഏരിയ പ്രസിഡന്റ് ഷാഹുൽ തൊഴുപ്പാടം അവർക്ക് കൈമാറി.
വിവിധ വിനിമയ മാധ്യമങ്ങൾ ഉപയോഗിച്ച് ഹാൻഡ്ബുക്ക് പരമാവധി ആളുകളിൽ എത്തിക്കുവാൻ ശ്രമിക്കുമെന്നും , ഇതിലെ ഉള്ളടക്കം നിത്യജീവിതത്തിൽ പകർത്തുവാൻ ജനങ്ങൾ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. സിവി അഷ്റഫ് , ജെംഷീദ് ചുങ്കത്തറ എന്നിവർ സംബന്ധിച്ചു.