Advertisment

തലാസീമിയ രോഗികൾക്ക് ആശ്വാസമായി ഫ്രറ്റേണിറ്റി ഫോറം രക്തദാന ക്യാമ്പ്

New Update

ജിദ്ദ: ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം ജിദ്ദ റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് തലാസീമിയ രോഗികൾക്ക് ആശ്വാസമാവുകയും ആശുപത്രി അധികൃതരുടെ പ്രശംസ പിടിച്ചു പറ്റുകയും ചെയ്തു. യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ചികിത്സയിലുള്ള ഏതാനും തലാസീമിയ രോഗികൾക്ക് രക്തം അത്യാവശ്യമായി വരികയും കോവിഡ്-19ന്റെ പശ്ചാത്തലത്തിൽ രക്തത്തിന്റെ ലഭ്യത കുറയുകയും ചെയ്തപ്പോൾ ആശുപത്രി അധികൃതർ ഫ്രറ്റേണിറ്റി ഫോറം ഭാരവാഹികളുമായി 'ബന്ധപ്പെടുകയായിരുന്നു.

publive-image

കോവിഡ് രോഗ ഭീതി നിലനിൽക്കുന്ന ഘട്ടത്തിലും അത്യാസന്ന നിലയിലുള്ള രോഗികളെ സഹായിക്കാൻ കൂടുതൽ പേരെ പങ്കെടുപ്പിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിക്കാൻ ഫ്രറ്റേണിറ്റി ഫോറം മുന്നോട്ടു വന്നത് അഭിനന്ദനാർഹമാണെന്നു ആരോഗ്യ വകുപ്പ് മാനേജർ ഡോ. മുഹന്നദ് അൽ സഹ്‌റാനി പറഞ്ഞു. ക്യാമ്പിന് ഫ്രറ്റേണിറ്റി ഫോറം റീജിയണൽ പ്രസിഡന്റ് ഫയാസ് അഹമ്മദ് ചെന്നൈ, സെക്രട്ടറി ഇഖ്‌ബാൽ ചെമ്പൻ, സയ്യിദ് അലി കൊൽക്കത്ത, മുഹമ്മദ് സാലിം തുടങ്ങിയവർ നേതൃത്വം നൽകി.

Advertisment