Advertisment

ഫ്രറ്റേണിറ്റി ഫെസ്റ്റ് : പായസം, ചിത്ര രചന മത്സരങ്ങൾ സംഘടിപ്പിച്ചു.

author-image
admin
Updated On
New Update

ദമ്മാം: ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ദമ്മാമിൽ സ്ത്രീകൾക്കും കുട്ടികൾക്കുമായി പായസം, ചിത്ര രചന മത്സരങ്ങൾ സംഘടിപ്പിച്ചു. അൽ റയ്യാൻ ഓഡിറ്റോറിയത്തിൽ നടന്ന ഫ്രറ്റേണിറ്റി ഫെസ്റ്റിന്റെ ഭാഗമായാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. നിരവധി സ്ത്രീകൾ പങ്കെടുത്ത പായസ മത്സരം കിഴക്കൻ പ്രവിശ്യയിലെ പാചക റാണി ഷംസീറ മഷ്ഹൂദ് ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

പാവക്ക, ചക്കക്കുരു, പച്ചക്കറികൾ തുടങ്ങിയ വിവിധ തരം ഇനങ്ങൾ കൊണ്ടുണ്ടാക്കിയ പായസം വേറിട്ടൊരനുഭവമായി. അബ്ദുൽ റഷീദ് പുന്നപ്ര, ലിജു ഡൊമിനിക്, സഹീറ അസ്‌ലം എന്നിവർ വിധികർത്താക്കളായിരുന്നു. ആയിഷ ഷഹീൻ ഒന്നാം സ്ഥാനവും, അമൃത ശ്രീലാൽ, നജ്‌ല അസ്‌ലം എന്നിവർ രണ്ടും മൂന്നും സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. വിമൻസ് ഫ്രറ്റേണിറ്റി പി.ആർ. ഒ തസ്‌നീം സുനീർ, സെക്രട്ടറി ഉനൈസ അമീർ, സുനീർ പാറക്കൽ, സിറാജുദ്ദീൻ ശാന്തിനഗർ നേതൃത്വം നൽകി.

നൂറിറിലധികം കുട്ടികൾ പങ്കെടുത്ത ചിത്ര രചന  മത്സരം കിഡ്സ്,  ജുനിയർ, സബ്‌ജൂനിയർ എന്നീ വിഭാഗങ്ങളിലായാണ് നടന്നത്. കിഡ്സ് വിഭാഗത്തിൽ വിവാൻ ജെയിൻ, ജയശ്രീ. സി, മുഹമ്മദ് ഷിറാസ് എന്നിവർ യഥാക്രമം ഒന്ന്, രണ്ട് മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കിയപ്പോൾ സബ് ജുനിയർ വിഭാഗത്തിൽ കാവ്യശ്രീ ഒന്നാം സ്ഥാനവും, മുഹമ്മദ് ഫർഹാൻ, ഫാത്തിമ ലിയ എന്നിവർ രണ്ടും മൂന്നും സ്ഥങ്ങൾ കരസ്ഥമാക്കി.

publive-image

ജുനിയർ വിഭാഗം ചിത്ര രചന മത്സരത്തിൽ മുഹമ്മദ് മിത് ലാജ് ഒന്നാം സ്ഥാനവും, അഫ്‌റ, നബീല ഷിറിൻ എന്നിവർക്ക് രണ്ടും മൂന്നൂം സ്ഥാനങ്ങൾ ലഭിച്ചു. ജോൺ കുര്യൻ, ജിജേഷ്, നിധി രതീഷ് എന്നിവരായിരുന്നു വിധികർത്താക്കൾ. വിജയികൾക്ക് സമ്മാനങ്ങളും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. സലിം മുഞ്ചക്കൽ, മൻസൂർ എടക്കാട്, ചിത്ര രചനാ മത്സരങ്ങൾക്ക് നേതൃത്വം നൽകി.

publive-image

Advertisment