Advertisment

സംസ്ഥാനത്ത് വെള്ളിയാഴ്ച ഒമ്പത് പേര്‍ക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചു, ലോക്ക്ഡൗൺ പഠിക്കാൻ കെ എം എബ്രഹാം അധ്യക്ഷനായ വിദഗ്ധസമിതി,അമേരിക്കയെ ഞെട്ടിച്ച് കൊറോണ, ലോകത്ത് ഇന്ന് എന്ത് സംഭവിച്ചു ? –വെള്ളിയാഴ്ചയിലെ പ്രധാന 40 വാര്‍ത്തകള്‍ ചുരുക്കത്തില്‍ അറിയുക ! ഒറ്റ ക്ലിക്കില്‍ ലഭിക്കുന്നത് ശനിയാഴ്ച പത്രം!!

New Update

കേരളം

Advertisment

1.സംസ്ഥാനത്ത് വെള്ളിയാഴ്ച ഒമ്പത് പേര്‍ക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചു.ഒമ്പതില്‍ മൂന്ന് പേര്‍ നിസ്സാമുദ്ദീനിലെ തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍. 14പേര്‍ക്ക് ഭേദമായി.

2.കൊവിഡ് പ്രതിരോധം; ലോക്ക്ഡൗൺ പഠിക്കാൻ കെ എം എബ്രഹാം അധ്യക്ഷനായ വിദഗ്ധസമിതിയെ മുഖ്യമന്ത്രി നിയോഗിച്ചു

3. കൊറോണ: റാപ്പിഡ് ആര്‍റ്റി പിസിആര്‍ കിറ്റിന്‍റെ ആദ്യ ബാച്ച്‌ തിരുവനന്തപുരത്തെത്തി. ആദ്യ ഘട്ടത്തിൽ 1000 കിറ്റുകൾ.

publive-image

4.ഇടുക്കിയിലെ കൊറോണ സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന പൊതുപ്രവര്‍ത്തകന്‍ ആശുപത്രി വിട്ടു. ആശുപത്രി ജീവനക്കാര്‍ക്ക് നന്ദി പറഞ്ഞാണ് അദ്ദേഹം വീട്ടിലേക്ക് മടങ്ങിയത്.

5.സാ​മൂ​ഹി​ക അ​ടു​ക്ക​ള​യി​ല്‍ അ​നാ​വ​ശ്യ ഇ​ട​പെ​ട​ലു​ക​ളു​ണ്ടാ​കു​ന്നു: ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ തോ​ന്നി​യ​പോ​ലെ സാ​മു​ഹി​ക അ​ടു​ക്ക​ള തു​ട​ങ്ങാ​ന്‍ പാ​ടി​ല്ല. ക​മ്മ്യൂ​ണി​റ്റി കി​ച്ച​ണി​ല്‍​നി​ന്ന് ഇ​ഷ്ട​ക്കാ​ര്‍​ക്ക് ഭ​ക്ഷ​ണം കൊ​ടു​ക്ക​ണ്ടെന്ന് മു​ഖ്യ​മ​ന്ത്രി​യു​ടെ താ​ക്കീ​ത്.

6.തിരുവനന്തപുരം ജില്ലാപഞ്ചായത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 1 .5 കോടി രൂപ നല്‍കി .

7.സൗ​ജ​ന്യ റേ​ഷ​ന്‍ വി​ത​ര​ണ​ത്തി​ല്‍ വ്യാ​പ​ക ക്ര​മ​ക്കേ​ട് കണ്ടെത്തിയ 19 ക​ട​ക​ള്‍​ക്കെ​തി​രേ കേ​സെടുത്തു.

8. എ​സ്‌എ​സ്‌എ​ല്‍​സി, ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗ​ങ്ങ​ളി​ല്‍ ബാ​ക്കി​യു​ള്ള പ​രീ​ക്ഷ​ക​ളു​ടെ തി​യ​തി നി​ശ്ച​യിച്ചെന്ന വാ​ര്‍​ത്ത​ക​ള്‍ അ​ടി​സ്ഥാ​ന​ര​ഹി​തമെന്ന് മുഖ്യമന്ത്രി.

9. കേരളം അതിര്‍ത്തി മണ്ണിട്ട് അടച്ചെന്നത് വ്യാജ വാര്‍ത്തയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ .

10. കൊവിഡ് പ്രതിരോധം; വീട്ടിലിരുന്നുള്ള ജോലി സുഗമമാക്കുന്നതിന് വേണ്ടി ബിഎസ്‌എന്‍എല്‍ ഒരു മാസത്തേക്ക് ബ്രോഡ് ബാന്‍റ് സേവനം സൗജന്യമായി നല്‍കുമെന്ന് മുഖ്യമന്ത്രി .

11.ലോ​ക്ക്ഡൗ​ണ്‍ നി​രോ​ധ​നം ലം​ഘി​ച്ചു: സംസ്ഥാനത്ത് വെ​ള്ളി​യാ​ഴ്ച 1991 പേ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്തു: 1949 പേ​ര്‍ അ​റ​സ്റ്റി​ലായി

12. റെയില്‍വേയുടെ സഞ്ചരിക്കുന്ന ഐസൊലേഷൻ കേരളത്തിലും എത്തി. തിരുവനന്തപുരത്ത് തയ്യാറാക്കിയത് 45 കോച്ചുകളിലായി 360 വാർഡുകൾ.

publive-image

13. റാന്നിയിലെ വൃദ്ധദമ്പതികള്‍ കോവിഡ്‌ മുക്തരായ ആശുപത്രിവിട്ടു ഇവര്‍ 14ദിവസം കൂടി നിരീക്ഷണത്തില്‍ തുടരും

14.റാന്നിയിലെ കോവിഡ് 19 ബാധിച്ച വയോധിക ദമ്പതിമാരെ പരിചരിക്കുന്നതിനിടെ രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തക സുഖം പ്രാപിച്ചു

15. വെ​ളി​ച്ചം തെ​ളി​യി​ക്കാ​നു​ള്ള പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ആ​ഹ്വാ​നം പാ​ലി​ക്കു​മെന്ന് വി.​എ​സ്.​സു​നി​ല്‍​കു​മാ​ര്‍

16. അനാഥാലയങ്ങള്‍ക്ക് അരിയും ഗോതമ്പും സൗജന്യമായി നല്കണം: ഉമ്മന്‍ ചാണ്ടി

17. പ്രധാനമന്ത്രിയുടെ ലോക്ക് ഡൗൺ നിർദേശം ബിജെപി അധ്യക്ഷൻ തന്നെ മറികടന്നു. സേവഭാരതിയുടെ പേരിൽ സംഘടിപ്പിച്ച പാസിൽ സുരേന്ദ്രന്‍റെ യാത്ര വിവാദമാകുന്നു. പൊതുപ്രവര്‍ത്തകന്‍ ആയതിനാല്‍ സംഭവം വിവാദമാക്കേണ്ട കാര്യമില്ലെന്ന് മുഖ്യമന്ത്രി.

18. സാലറി ചലഞ്ച് വിജയിച്ചില്ലെങ്കില്‍ മറ്റ് സംസ്ഥാനങ്ങള്‍ ചെയ്തപോലെ ശമ്പളം വെട്ടിക്കുറയ് ക്കേണ്ടി വരുമെന്ന് ധനമന്ത്രി തോമസ് ഐസക് .

19. ലോ​ക്ഡൗ​ണി​നി​ടെ കോഴിക്കോട് പൊ​തു​പൈ​പ്പി​ല്‍​ നി​ന്നു വെ​ള്ളം കു​ടി​ക്കു​ന്ന വ​യോ​ധി​ക​ന്‍റെ ചി​ത്രം പ​ക​ര്‍​ത്തിയ ഫോ​ട്ടോ​ഗ്രാ​ഫ​ര്‍​ക്കെ​തി​രേ ല​ഹ​ള​യ്ക്ക് പ്രേ​രി​പ്പി​ച്ചെന്ന കു​റ്റം​ചാ​ര്‍​ത്തി​ കേ​സെടുത്തു.

20. ലോ​ക്ക്ഡൗ​ണ്‍ നി​രോ​ധ​നം ലം​ഘനം: സംസ്ഥാനത്ത് വെ​ള്ളി​യാ​ഴ്ച 1991 പേ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്തു. 1949 പേ​ര്‍ അ​റ​സ്റ്റി​ലായി.

ദേശീയം

21. പല രാജ്യങ്ങളും ലോക്ക് ഡൗണ്‍ മാതൃകയാക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക്ക് ഡൗണിൽ ആരും ഒറ്റക്കല്ല,കൊറോണ ഭീഷണിയുടെ ഇരുട്ട് മായ്ക്കണം ഇതിനായി ഞായറാഴ്ച് രാത്രി ഒൻപതു മണിക്ക് ഒൻപതു മിനിറ്റ് നേരം വെളിച്ചം തെളിയിക്കണം.

22. അസമില്‍ 16 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ അസം അതിര്‍ത്തി അടച്ചു.

23. ലോക്ക് ഡൗണ്‍ ;ആ​രോ​ഗ്യ, വാ​ഹ​ന ഇന്‍ഷുറന്‍​സു​ക​ളു​ടെ കാ​ലാ​വ​ധി നീട്ടി.

24. മുംബൈയിലെ ധാരാവിയിൽ ഒരാൾക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. രോ​ഗം സ്ഥിരീകരിച്ചത് 35 കാരനായ ഡോക്ടർക്ക്. ജാഗ്രതയോടെ സർക്കാർ

25. പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് അസാധാരണ സാഹചര്യങ്ങളില്‍ അവയവദാനം നടത്താമെന്ന് ഡല്‍ഹി ഹൈക്കോടതി .

26. ഡല്‍ഹി കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോക്ടര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതിന് പിന്നാലെ രണ്ട് നേഴ്‌സുമാര്‍ക്ക് കൂടി കോവിഡ്.

27. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ജീവനക്കാര്‍ പിഎംകെയേഴ്‌സ് ഫണ്ടിലേക്ക് ഒരുദിവസത്തെ ശമ്പളം നല്‍കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ .

28. ഒഡീഷയിലെ ആദ്യ കോവിഡ് ബാധിതൻ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്ജായി .

29. അതിർത്തി തർക്കത്തിൽ സൂപ്രീംകോടതിയെ സമീപിച്ച കർണാടകത്തിന് തിരിച്ചടി . കേരളത്തിലേക്കുള്ള അതിര്‍ത്തി കർണാടക തുറക്കണം. ഹൈക്കോടതി ഉത്തരവിന് സ്‌റ്റേ ഇല്ല.

30. മഹാരാഷ്ട്രയിലെ സ്വകാര്യ ആശുപത്രികളിൽ കൊറോണ സ്ഥിരീകരിച്ച നേഴ്‌സുമാരുടെ എണ്ണം കൂടുന്നതിൽ ആരോഗ്യ പ്രവർത്തകർക്കിടയിൽ തന്നെ ആശങ്ക ശക്തമാകുന്നു. വെള്ളിയാഴ്ച 7 മലയാളി നേഴ്‌സുമാർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതോടെ നേഴ്‌സുമാർക്ക് സുരക്ഷാ മുൻകരുതലുകൾ ഒരുക്കുന്നതിൽ മാനേജ്മെന്റുകൾ പരാജയപ്പെട്ടെന്ന ആക്ഷേപമാണ് യുണൈറ്റഡ് നേഴ്‌സസ് അസോസിയേഷൻ മഹാരാഷ്ട്ര ഘടകം ആരോപിക്കുന്നു.

31. തമിഴ്‍നാട്ടില്‍ പുതിയതായി 102 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ കൊവിഡ് ബാധിതരുടെ എണ്ണം 411 ആയി.കൂടുതല്‍ പേരും നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവർ .സമ്മേളനത്തിൽ പങ്കെടുത്ത 960 വിദേശികളെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കരിമ്പട്ടികയിൽപെടുത്തി.

32. ഓണ്‍ലൈന്‍ വ്യാപാരം ആമസോണ്‍ ഭാഗികമായി പുനരാരംഭിച്ചു.

അന്തര്‍ദേശീയം

33. യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പി​ന് കോ​വി​ഡ് വൈ​റ​സ് ബാ​ധ​യി​ല്ല ര​ണ്ടാ​മ​ത്തെ സ്ര​വ പ​രി​ശോ​ധ​നാ​ഫ​ല​വും നെ​ഗ​റ്റീ​വ്

34. കോവിഡ് പ്രതിരോധം; ഇന്ത്യയ്ക്ക് ലോകബാങ്കിന്‍റെ ഒരു ബില്യണ്‍ ഡോളറിന്‍റെ അടിയന്തര സാമ്പത്തിക സഹായം.

35. അമേരിക്കയെ ഞെട്ടിച്ച് കൊറോണ: മരണം 6000 കടന്നു, 24 മണിക്കൂറില്‍ മരിച്ചത് 781 പേർ.

36. കുവൈറ്റില്‍ കൊറോണ നിരീക്ഷണത്തിലിരുന്ന പ്രവാസി യുവാവ് നെഞ്ചുവേദനയെ തുടര്‍ന്ന് മരിച്ചു.മരണ കാരണം കൊറോണയോ ഹൃദയാഘാതമോ എന്നറിയാന്‍ ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് കാത്ത് കുവൈറ്റ്‌.

37. രോഗ ബാധിതരുടെ എണ്ണം രണ്ടായിരം പിന്നിടുമ്പോള്‍ സൗദിയിലിന്ന് നാലുമരണം കൂടി റിപ്പോര്‍ട്ട്‌ ചെയ്തതോടെ മരണപെട്ടവരുടെ എണ്ണം 25 ആയി. പുതിയ കോവിഡ് കേസുകള്‍ സൗദി ആരോഗ്യമന്ത്രാലയ ഇന്ന്‍ സ്ഥിരീകരിച്ചത് 154 ആണ് ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2039. ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 351 ഏറെ ആശ്വാസം നല്‍കുന്നു സൗദിയില്‍ ആക്റ്റീവ് കേസുകള്‍ ഇപ്പോള്‍ 1663 ആണ്. 41 പേരുടെ നില ഗുരുതരമായി തുടരുന്നു. സൗദിയിലെ വിവിധ ഭാഗങ്ങളിൽ കോവിഡ് വൈറസ്‌ ബാധിച്ചവരുടെ കണക്ക് ഇപ്രകാരമാണ് റിയാദ് 600, മക്ക 384 , ജിദ്ദ 286, കിഴക്കൻ മേഖല 386 , മദീന 233 , അസീർ 42, തായിഫ് 29, അൽബഹ 13, നജ്‌റാൻ 16, ജിസാൻ 10, തബൂക് 25 ഖസീം 7, അൽഹെനാക്കിയ 1, യാമ്പു 1, ദവാദമി 1, ഖുൻഫുദഹ് 1, അറാർ 2, മുഹൈല്‍ 2 എന്നിങ്ങനെയാണ്. 

38. കുവൈറ്റിൽ പ്രൈവറ്റ് സ്കൂൾ ജീവനക്കാർക്ക് ശമ്പളം നൽകിയില്ലെങ്കിൽ കർശന നടപടിയെന്ന് വിദ്യാഭ്യാസ മന്ത്രാലയം.

39. കുവൈറ്റിൽ ഇന്ന് കൊറോണ സ്ഥിരീകരിച്ചത് 75 പേർക്ക്. സ്ഥിരീകരിച്ചവരിൽ 42 ഇന്ത്യക്കാരും. ഒരു ദിവസം ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് വെള്ളിയാഴ്ച .ആശങ്കയോടെ പ്രവാസി സമൂഹം.

40.കുവൈത്ത് പൊതുമാപ്പ്- കുവൈത്ത് കെ എം സി സി പ്രവർത്തനം ആരംഭിച്ചു.

FRIDAY TOP FOURTY NEWS
Advertisment