Advertisment

ഫ്രിഡ്ജ് പൊട്ടിത്തെറിച്ച്‌ വീട് തകര്‍ന്നു; നഷ്ടപരിഹാരം വേണമെന്ന് കുടുംബം ...മറ്റൊരു ഫ്രിഡ്ജ് തരാമെന്ന് കമ്പനി

New Update

കൊച്ചി: കലൂര്‍ വൈലോപ്പിള്ളി റോഡില്‍ കോലാടി ഫ്രിഡ്ജ് പൊട്ടിത്തെറിച്ച്‌ വീട് ഭാഗികമായി തകര്‍ന്ന് ഒരു മാസം ആയിട്ടും നഷ്ടപരിഹാരം കിട്ടാതെ കുടുംബം. ബാബുവിന്‍റെ വീടാണ് ജനുവരി 19ന് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച്‌ തകര്‍ന്നത്.

Advertisment

publive-image

വെളുപ്പിന് 2.30ഓടെയാണ് വലിയ ശബ്ദത്തോടെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച്‌ കത്തിയത്. പൊട്ടിത്തെറിയുടെ ശക്തിയില്‍ വീടിന്റെ വാതിലുകളും ജനലുകളും തകര്‍ന്നു. അടുക്കള ഭിത്തി അടര്‍ന്ന് അടുത്ത വീട്ടിലേക്ക് വീഴുകയും ചെയ്തു. വീടിനു സമീപമുള്ള മൂന്നുവീടുകളുടെ വാതിലുകളും ജനലുകളും വാട്ടര്‍ കണക്ഷന്റെ പൈപ്പുകളും ഭാഗികമായി തകര്‍ന്നു.

പരിശോധനയിലാണ് വീട്ടിലെ ജനലുകളും ടൈലുകളും പൊട്ടിയത് ശ്രദ്ധയില്‍പ്പെട്ടത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് ഫ്രിഡ്ജ് പൊട്ടിത്തെറിച്ചതിനു കാരണമായി ഫയര്‍ഫോഴ്‌സ് പറയുന്നത്. എന്നാല്‍ മറ്റ് വൈദ്യുതി ഉപകരണങ്ങള്‍ക്കോ വയറിങ്ങിനോ കേടുപാട് സംഭവിച്ചിട്ടില്ലെന്ന് ജെയ്‌സി പറഞ്ഞു.

ഫ്രിഡ്ജ് കമ്പനിയുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയും ഇതുവരെയും ഉണ്ടായിട്ടില്ലെന്ന് ബാബു പറഞ്ഞു. കമ്പനി അധികൃതര്‍ നാലു തവണയായി വന്ന് അന്വേഷണം നടത്തിയിരുന്നു. തകര്‍ന്ന ഫ്രിഡ്ജിന് പകരമായി മറ്റൊരു ഫ്രിഡ്ജ് നല്‍കാമെന്ന് മാത്രമാണ് കമ്ബനി പറയുന്നതെന്ന് ബാബു പറഞ്ഞു.

fridge issue
Advertisment