Advertisment

പുറപ്പുഴ ഗ്രാമപഞ്ചായത്തിന്‍റെയും പുറപ്പുഴ കൃഷിഭവന്‍റെയും സംയുക്താഭിമുഖ്യത്തി‍ല്‍ പരിസ്ഥിതി ദിനാഘോഷവും ഒരു കോടി ഫലവൃക്ഷതൈ വിതരണ ഉദ്ഘാടനവും നടത്തി

New Update

publive-image

Advertisment

പുറപ്പുഴ: പുറപ്പുഴ ഗ്രാമപഞ്ചായത്തിന്‍റെയും പുറപ്പുഴ കൃഷിഭവന്‍റെയും സംയുക്താഭിമുഖ്യത്തി‍ല്‍ പരിസ്ഥിതി ദിനാഘോഷവും ഒരു കോടി ഫലവൃക്ഷതൈ വിതരണ ഉദ്ഘാടനവും നടത്തി.

പുറപ്പുഴ ടെക്നിക്കല്‍ സ്കൂളി‍ല്‍ വച്ച് നടന്ന ചടങ്ങി‍ല്‍ പുറപ്പുഴ പഞ്ചായത്ത് പ്രസിഡന്‍റ് തോമസ് പയറ്റനാ‍ല്‍ അദ്ധ്യക്ഷത വഹിച്ചു. തൊടുപുഴ എം.എല്‍.എ പി.ജെ ജോസഫ് ഫലവൃക്ഷതൈ നട്ടുകൊണ്ട് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.

publive-image

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് രാജേശ്വരി ഹരിധരന്‍ സ്വാഗതം ആശംസിച്ച ചടങ്ങില്‍ ഇടുക്കി ജില്ലാ കൃഷി ഡെപ്യൂട്ടി ഡയറ്കടർ ആന്‍സി തോമസ്, പഞ്ചായത്ത് സെക്രട്ടറി എ. ആർ ഉഷ, ടെക്നിക്കല്‍ സ്കൂ‍ള്‍ അദ്ധ്യാപക‍ന്‍ എക്സിന്‍ കുമാർ എന്നിവർ ആശംസകള്‍ അർപ്പിച്ചു.

പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ പഞ്ചായത്ത് ഉദ്യോഗസ്ഥർ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ, തെഴിലുറപ്പ് തൊഴിലാളിക‍ള്‍ എന്നിവർ ചടങ്ങി‍ല്‍ പങ്കെടുത്തു. വികസന സ്റ്റാന്‍റിംഗ് കമ്മറ്റി ചെയർമാ‍ന്‍ ജോർജ്ജ് മുല്ലക്കരി കൃതജ്ഞത അർപ്പിച്ചു.

thodupuzha news
Advertisment