Advertisment

എ​ഫ്‌എ​ടി​എ​ഫ് യോ​ഗ​ത്തി​ല്‍ തി​രി​ച്ച​ടി: പാ​ക്കി​സ്ഥാ​നെ നി​രീ​ക്ഷ​ണ​പ്പ​ട്ടി​ക​യി​ല്‍നി​ല​നി​ര്‍​ത്താ​ന്‍ പാ​രീ​സി​ല്‍ ന​ട​ന്ന എ​ഫ്‌എ​ടി​എ​ഫ് യോ​ഗ​ത്തി​ല്‍ തീ​രു​മാ​നം

New Update

പാ​രീ​സ്: പാ​ക്കി​സ്ഥാ​നു ഫി​നാ​ന്‍​ഷ്യ​ല്‍ ആ​ക്‌​ഷ​ന്‍ ടാ​സ്ക് ഫോ​ഴ്സ് (എ​ഫ്‌എ​ടി​എ​ഫ്) യോ​ഗ​ത്തി​ല്‍ തി​രി​ച്ച​ടി. ഭീ​ക​ര​സം​ഘ​ട​ന​ക​ള്‍​ക്ക് സാമ്പ​ത്തി​ക സ​ഹാ​യം ന​ല്‍​കു​ന്ന വി​ഷ​യ​ത്തി​ല്‍ പാ​ക്കി​സ്ഥാ​നെ നി​രീ​ക്ഷ​ണ​പ്പ​ട്ടി​ക​യി​ല്‍ (ഗ്രേ ​ലി​സ്റ്റ്) നി​ല​നി​ര്‍​ത്താ​ന്‍ പാ​രീ​സി​ല്‍ ന​ട​ന്ന എ​ഫ്‌എ​ടി​എ​ഫ് യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ത്തു.

Advertisment

publive-image

ഭീ​ക​ര​സം​ഘ​ട​ന​ക​ള്‍​ക്കു​ള്ള സാമ്പ​ത്തി​ക സ്രോ​ത​സ് ഇ​ല്ലാ​താ​ക്കു​ന്ന​തി​നും സാ​മ്പ​ത്തി​ക കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ത​ട​യു​ന്ന​തി​നു​മു​ള്ള അ​ന്താ​രാ​ഷ്‌​ട്ര കൂ​ട്ടാ​യ്മ​യാ​ണ് എ​ഫ്‌എ​ടി​എ​ഫ്.

ടാ​സ്‌​ക് ഫോ​ഴ്‌​സി​ന്‍റെ ആ​ക്ഷ​ന്‍ പ്ലാ​ന്‍ ന​ട​പ്പാ​ക്കി​യ​ത് സം​ബ​ന്ധി​ച്ച്‌ ഇ​മ്രാ​ന്‍ ഖാ​ന്‍ സ​ര്‍​ക്കാ​ര്‍ സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ട് വി​ല​യി​രു​ത്തി​യ ശേ​ഷ​മാ​യി​രു​ന്നു ന​ട​പ​ടി. പാ​ക് മ​ന്ത്രി ഹ​മ​ദ് അ​സ്ഹ​റി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു വി​ല​യി​രു​ത്ത​ല്‍. പാ​ക്കി​സ്ഥാ​ന്‍ സ്വീ​ക​രി​ച്ച ഭീ​ക​ര​വി​രു​ദ്ധ ന​ട​പ​ടി​ക​ളി​ല്‍ എ​ഫ്‌എ​ടി​എ​ഫ് യോ​ഗം അ​സം​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ചു.

2018 ജൂ​ണി​ല്‍ എ​ഫ്‌എ​ടി​എ​ഫ് പാ​കി​സ്ഥാ​നെ ഗ്രേ ​ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രു​ന്നു. തു​ട​ര്‍​ന്ന് ഭീ​ക​ര​ര്‍​ക്ക് സാമ്പ​ത്തി​ക സ​ഹാ​യം ത​ട​യാ​ന്‍ ആ​ക്ഷ​ന്‍ പ്ലാ​ന്‍ നി​ര്‍​ദേ​ശി​ച്ചു. ക​ഴി​ഞ്ഞ​വ​ര്‍​ഷം ഒ​ക്ടോ​ബ​റി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ ഇ​തു​സം​ബ​ന്ധി​ച്ച റി​പ്പോ​ര്‍​ട്ട് വി​ല​യി​രു​ത്തി. ഇ​തി​നു​ശേ​ഷം പാ​ക്കി​സ്ഥാ​നെ 2020 ഫെ​ബ്രു​വ​രി വ​രെ ഗ്രേ ​ലി​സ്റ്റി​ല്‍ നി​ല​ര്‍​ത്താ​ന്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

Advertisment