Advertisment

ഭരണഘടനാ അവകാശങ്ങൾ നിഷേധിക്കരുത് : അഡ്വ: എം വി സുരേഷ്

author-image
ഗള്‍ഫ് ഡസ്ക്
New Update

ഫുജൈറ: ഭാരതത്തിൽ ജീവിക്കുന്ന ഓരോ പൗരനും ഭരണഘടനാ അനുവദിച്ചു നൽകിയ അവകാശങ്ങൾ അംഗീകരിച്ചു നല്കാൻ ഭരണകൂടങ്ങൾക്കു ബാധ്യത ഉണ്ടെന്നും ദശാബ്ദങ്ങളായി നാം പരിരക്ഷിച്ചു പോരുന്ന മതേതരത്വവും സമത്വവും ഇല്ലാതാക്കുന്ന ഒരു നടപടിയെയും അംഗീകരിക്കാൻ കഴിയില്ലെന്നും അഖിലേന്ത്യേ പ്രെഫഷണൽ കോൺഗ്രസ് തൃശൂർ ചാപ്റ്റർ ജനറൽ സെക്രട്ടറി യും കെ എസ് യു മുൻ സംസ്ഥന വൈസ് പ്രസിഡണ്ടുമായ അഡ്വ: എം വി സുരേഷ് അഭിപ്രായപ്പെട്ടു.

Advertisment

publive-image

കെ കരുണാകരനെ പോലുള്ള പ്രതിഭാ ശാലികളായ ഭരണ കർത്താക്കളുടെ അഭാവം വർത്തമാന കാലത്തു പ്രകടമാണ്. കെ കരുണാകരന്റെ കയ്യൊപ്പു പതിയാത്ത ഒരു പ്രധാന വികസന പദ്ധതിയും കേരളത്തിൽ ഇല്ല .

അസംഭവ്യമാണ് കരുതിയ പല വികസന സ്വപ്നങ്ങളും തന്റെ ഇച്ഛാശക്തി കൊണ്ട് മാത്രം നടപ്പാക്കി പൂർത്തീകരിച്ചു കാണിച്ച ശക്തനായ ഭരണാധികാരിയായിരുന്നു കെ കരുണാകണമെന്നും, ഇൻകാസ് ഫുജൈറ കമ്മിറ്റി സംഘടിപ്പിച്ച കെ കരുണാകരൻ അനുസ്മരണ പരിപാടി ഉത്ഘാടനം ചെയത് കൊണ്ട് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ഭരണഘടനയുടെ മുഖവുര അദ്ദേഹം വായിച്ചു. സ്വാതന്ത്ര്യം നേടി ഏഴു പതിറ്റാണ്ടു കഴിയുമ്പോഴും ഇതെല്ലം വീണ്ടും ഓർമ്മിപ്പിക്കേണ്ടി വരുന്നത് ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു.

ഇൻകാസ് ഫുജൈറ സംസ്ഥാന പ്രസിഡന്റ് കെ സി അബൂബക്കർ യോഗത്തിൽ അധ്യക്ഷത വഹിച്ചു .കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് ടി ആർ സതീഷ് കുമാർ സ്വാഗതവും സെക്രട്ടറി ജിതേഷ് നമ്പറോൻ നന്ദിയും രേഖപ്പെടുത്തി. ഇൻകാസ് ഫുജൈറ നേതാക്കളായ ഷാജി പെരുമ്പിലാവ് , നാസർ പാണ്ടിക്കാട്, എ കെ യൂസുഫലി, എൻ എം അബ്ദുൽ സമദ് , നാസർ പറമ്പിൽ, പ്രശാന്ത് ചാവക്കാട്, രാജേഷ് അപ്പു, റിയാസ്, തുടങ്ങിയവർ നേതൃത്വം നൽകി. എം വി സുരേഷിന്റെ കുടുംബാംഗങ്ങളായ ഭാര്യ ഗീത സുരേഷ് , മക്കളായ ഗോപിക സുരേഷ്, ഗൗരി സുരേഷ് തുടങ്ങിയവരും സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു. ഇൻകാസ് ഫുജൈറ യുടെ ഉപഹാരം പ്രസിഡന്റ് കെ സി അബൂബക്കർ എം വി സുരേഷിന് കൈമാറി.

fujara mv suresh
Advertisment