Advertisment

തെക്കുംഭാഗം സഹകരണ ബാങ്കിൽ സഹകരണ അംഗ സമാശ്വാസ ഫണ്ട് വിതരണം ചെയ്തു

New Update

publive-image

Advertisment

തൊടുപുഴ: തെക്കുംഭാഗം സർവീസ് സഹകരണ ബാങ്കിൽ സഹകരണ അംഗ സമാശ്വാസ ഫണ്ടിൻ്റെ ഒന്നാം ഘട്ടം വിതരണം ചെയ്തു. ബാങ്ക് പ്രസിഡൻ്റ് ടോമി തോമസ് കാവാലത്തിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഫണ്ടിൻ്റെ വിതരണോദ്ഘാടനം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ വി .വി. മത്തായി നിർവഹിച്ചു.

ഡയറക്ടർ മാത്യു ചേബ്ലാങ്കൽ സ്വാഗതവും വൈസ് പ്രസിഡൻ്റ് ഷമ്മി ഈപ്പച്ചൻ നന്ദിയും പറഞ്ഞു. ബാങ്ക് ഭരണസമിതി അംഗങ്ങളും ജീവനക്കാരും സഹകരികളും യോഗത്തിൽ പങ്കെടുത്തു.

തെക്കുംഭാഗം സർവീസ് സഹകരണ ബാങ്കിൽ സഹകരണ അംഗ സമാശ്വാസ ഫണ്ടിൻ്റെ ഒന്നാം ഘട്ടം വിതരണോദ്ഘാടനം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ വി.വി മത്തായി നിർവഹിക്കുന്നു

thodupuzha news
Advertisment