ബ്യൂണസ് ഐറിസ്: കഴിഞ്ഞ ദിവസം അന്തരിച്ച ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ മൃതദേഹത്തിനൊപ്പം ഫോട്ടോയെടുത്ത സംസ്കാര ചടങ്ങുകള്‍ക്ക് നേതൃത്വം നല്കിയ സ്ഥാപനത്തിലെ ജീവനക്കാരനെതിരെ നടപടി. ഇയാളെ പിരിച്ചുവിട്ടതായി സ്ഥാപനം അറിയിച്ചു.
ഈ ചിത്രം പുറത്തുവന്നതിനു പിന്നാലെ ഇയാള്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇയാളെ പിരിച്ചുവിട്ടത്. ബ്യൂണസ് ഐറിസിലെ സെപെലിയോസ് പിനിയര്‍ എന്ന ഫ്യൂണറല്‍ പാര്‍ലറാണ് ഫുട്ബോള്‍ ഇതിഹാസത്തിന്റെ സംസ്കാര ചടങ്ങുകള്‍ക്ക് നേതൃത്വം കൊടുത്തത്.
പൊതുദര്‍ശനത്തിനും മറ്റുമായി മൃതദേഹം ഒരുക്കുന്നതിനിടെയാണ് ശവപ്പെട്ടി തുറന്ന് ഇയാള്‍ മാറഡോണയുടെ മൃതദേഹത്തിനൊപ്പം ചിത്രമെടുത്തത്. വ്യാഴാഴ്ച ബ്യൂണസ് ഐറിസിലെ ബെല്ല വിസ്റ്റ സെമിത്തേരിയിലാണ് ഫുട്ബോള്‍ ഇതിഹാസതാരം ഡീഗോ മാറഡോണയുടെ മൃതദേഹം സംസ്കരിച്ചത്.