Advertisment

കുണ്ടറയിലെ യുവതിയുടെ പീഡന പരാതിയെ തുടർന്ന്, ജി പത്മാകരനെ എന്‍സിപിയില്‍ നിന്ന് സസ്പന്‍ഡ് ചെയ്തു

New Update

publive-image

Advertisment

തിരുവനന്തപുരം: കുണ്ടറയിലെ യുവതിയുടെ പീഡന പരാതിയെ തുടര്‍ന്ന് ജി പത്മാകരനെ എന്‍സിപിയില്‍ നിന്ന് സസ്പന്‍ഡ് ചെയ്തു. കൊല്ലം ജില്ലാ പ്രസിഡന്റ് എന്‍ രാജീവിനെയും സസ്പന്‍ഡ് ചെയ്തു. എന്‍സിപി സംസ്ഥാന നിര്‍വാഹക സമിതി അംഗമാണ് പത്മാകരന്‍. പാര്‍ട്ടി കഴിഞ്ഞ ദിവസം നടത്തിയ അന്വേഷണത്തിനൊടുവിലാണ് തീരുമാനം.

നേരത്തെ, കുണ്ടറ പീഡനക്കേസില്‍ പരാതിക്കാരി മൊഴി നല്‍കിയിരുന്നു. മന്ത്രി എ കെ ശശീന്ദ്രന്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ചെന്നാണ് മൊഴി. പീഡന പരാതി ഒതുക്കി തീര്‍ക്കാന്‍ മന്ത്രി ശ്രമിച്ചിരുന്നു. മന്ത്രി ഫോണ്‍ വിളിച്ചത് ഉള്‍പ്പെടെ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

മന്ത്രിക്ക് എതിരെ ഗവര്‍ണര്‍ ആരിഫ് അലി ഖാനും പരാതി നല്‍കുമെന്ന് അവര്‍ പറഞ്ഞു. സിസി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

NEWS
Advertisment