Advertisment

സാധാരണക്കാര്‍ വാക്സിനുവേണ്ടി ക്യൂ നില്‍ക്കുമ്പോള്‍ ഭരണകൂടം സ്വര്‍ണക്കടത്തിനും കുഴല്‍പണ തട്ടിപ്പിനും ബാങ്ക് കൊള്ളയടിച്ചവരെയും സംരക്ഷിക്കാന്‍ തന്ത്രങ്ങള്‍ മെനയുകയാണ് - കെപിസിസി ജനറൽ സെക്രട്ടറി ജി. രതികുമാർ

New Update

publive-image

Advertisment

കൊട്ടാരക്കര: കൊറോണയെ ഭയന്ന് ജീവൻ രക്ഷിക്കുവാൻ വേണ്ടി സാധാരണക്കാരൻ വാക്സിനു വേണ്ടി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ ക്യൂ നിൽക്കൂമ്പോൾ ഭരണകൂടം സ്വർണ്ണക്കടത്തിനും, കുഴൽപണതട്ടിപ്പിനും, ബാങ്ക് കൊള്ളയടിച്ചവവരെയുo സംരക്ഷിക്കുവാൻ തന്ത്രങ്ങൾ മെനയുന്ന തിരക്കിലാണെന്നും, ജനങ്ങളോട് കേന്ദ്ര സംസ്ഥാന ഗവൺമെൻ്റുകൾ വഞ്ചന കാണിക്കുകയാണെന്നും കെപിസിസി ജനറൽ സെക്രട്ടറി ജീ. രതികുമാർ പറഞ്ഞു.

"വാക്സിൻ നൽകൂ ജീവൻ രക്ഷിക്കൂ... " എന്ന മുദ്രാവാക്യവുമായി കെപിസിസിയുടെ ആഹ്വാന പ്രകാരം നടത്തിയ നിൽപ്പ് സമരം കൊട്ടാരക്കര മേലിലാ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു മുന്നിൽ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രതികുമാർ.

പ്രതിഷേധ സമരത്തിൽ മണ്ഡലം പ്രസിഡൻ്റ് അജിത് കുമാർ അദ്ധ്യക്ഷത വഹിച്ചു, അലക്സ് മാത്യൂ, റെജിമോൻ വർഗ്ഗീസ്, സൂസൻ തങ്കച്ചൻ, അനു വർഗ്ഗീസ്, സുരേഷ് കുമാർ, അലക്സാണ്ടർ എബ്രഹാം, കൃഷ്ണൻകുട്ടി, ശ്രീലതാ വിശ്വനാഥ്, വിജയൻ പിള്ള, സുന്ദരൻ, പി. ബാബു, പ്രസാദ്, വിജയൻ, വാഴവിള ബാബു, എന്നിവർ പ്രസംഗിച്ചു.

g rathikumar
Advertisment