Advertisment

പെട്രോള്‍ വിലവര്‍ദ്ധന: കേന്ദ്രഗവൺമെന്‍റ് നയം "ഇലനക്കി നായുടെ ചിറി നക്കിനായ" പദപ്രയോഗത്തെ അന്വർത്ഥമാക്കുന്നത്, കെ.പി.സി.സി ജനറൽ സെക്രട്ടറി ജീ. രതി കുമാർ .

New Update

കൊട്ടാരക്കര: "ഇലനക്കി നായുടെ ചിറി നക്കിനായ "എന്ന പദപ്രയോഗത്തെ അന്വർത്ഥമാക്കുന്ന വിധമുള്ള പ്രവർത്തിയാണ് കേന്ദ്ര ഗവൺമെൻ്റും സംസ്ഥാന ഗവൺമെൻ്റും, പെട്രോളിയം ഉൽപ്പന്നങ്ങളുടെ ദൈനംദിന വിലവർദ്ധിപ്പിക്കുന്ന കാര്യത്തിൽ കാണിക്കുന്നതെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി ജീ. രതി കുമാർ കുറ്റപ്പെടുത്തി.

Advertisment

publive-image

എ ഐ സി സി  യുടെ നിർദ്ദേശപ്രകാരം ഇന്ന് ഇന്ത്യയിലെ പെട്രോൾ പമ്പുകൾക്ക് മുന്നിൽ നടത്തിയ പ്രതിഷേധ സമരത്തിൻ്റെ ഭാഗമായി കൊല്ലം ജില്ലയിൽ, മേലിലാമണ്ഡലം കമ്മിറ്റിയുടെ നേതൃത്വ ത്തിൽ ചെങ്ങമനാട് പെട്രോൾ പമ്പിന് മുന്നിൽ നടന്ന പ്രതിഷേധ സമരം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രതികുമാർ,

കൊറോണ കാരണം നിത്യവൃത്തി പോലും ദുരിതത്തിലായ ജനതയുടെ തലക്ക് ഇടി തീ വീഴുന്ന പ്രവണതയാണ് നിത്യേനയുള്ള വില വർദ്ധിപ്പിക്കുന്ന രീതി. ആഗോള വിപണിയിൽ ക്രൂഡോയി ലിൻ്റെ വില ക്രമാതീതമായി കുറഞ്ഞിട്ടും കേന്ദ്ര ഗവൺമെൻ്റ് വിലകൂട്ടി ശ്വാസം മുട്ടിക്കുമ്പോൾ, അധിക നികുതി ഈടാക്കി സംസ്ഥാന സർക്കാരും ജനങ്ങളെ കൊള്ളയടിക്കുകയാണ്. കോവിഡ് മാനദണ്ഡം പാലിച്ച് നടത്തിയ പ്രതിഷേധ സമരത്തിന് അനുവർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു.സൂസൻ തങ്കച്ചൻ , ബിന്ദു, A. കൃഷ്ണൻകുട്ടി, സോമശേഖരൻ ആചാരി,

Advertisment