Advertisment

ജി.എസ്. പ്രദീപ് ഇനി സംവിധായകൻ

New Update

publive-image

Advertisment

അറിവിന്റെ ലോകത്തു നിന്നും മലയാള സിനിമയിൽ ഒരു സംവിധായകൻ എത്തുന്നു. അശ്വമേധമെന്ന ക്വിസ് പരിപാടിയിലൂടെ പ്രേക്ഷകർക്കു സുപരിചിതനായ ജി.എസ്. പ്രദീപ് ഇനി സിനിമ സംവിധായകൻ. സ്വർണ മീൻ എന്നു പേരിട്ടിരിക്കുന്ന ചിത്രം നവാഗതരുടെ കൂട്ടായ്മയിൽ ഒരുങ്ങുമെന്നാണു സൂചന. ഉതുംഗ് ഹിതേന്ദ്ര താക്കൂർ ആണ് നിർമ്മാതാവ്.

റിവേഴ്‌സ് ക്വിസ് എന്ന ട്രെൻഡ് മലയാളത്തിൽ കൊണ്ട് വന്നതോടെയാണു പ്രദീപ് ശ്രദ്ധാകേന്ദ്രമാകുന്നത്. മത്സരാർത്ഥി മനസ്സിൽ പ്രതീക്ഷിക്കുന്ന പ്രശസ്ത വ്യക്തിയെ ചോദ്യങ്ങൾ ചോദിച്ചു ക്വിസ് മാസ്റ്റർ കണ്ടെത്തുന്നതായിരുന്നു രീതി. പ്രദീപ് അവതരിപ്പിച്ചിരുന്ന പരിപാടി പിന്നീടു തമിഴ് ഭാഷയിൽ ഏതാനും ചാനലുകളും കടമെടുത്തിരുന്നു. മലയാളത്തിലെ പരിപാടി 500 എപ്പിസോഡുകൾ പിന്നിട്ടതോടെ ലിംകാ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടുകയും ചെയ്തു.

മുരുകൻ കാട്ടാക്കടയുടെ വരികൾക്കു ബിജിബാൽ സംഗീതം നിർവഹിക്കും. ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമ്മം ഒക്ടോബർ 25നു രാവിലെ 8.30നു തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. നവംബർ ഒന്നിനു പാലക്കാടു ചിത്രീകരണം ആരംഭിക്കും.

Advertisment