ജി എസ് പ്രദീപിന്റെ അച്ഛന്‍ പി കെ ഗംഗാധരന്‍ പിള്ള അന്തരിച്ചു

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Wednesday, February 14, 2018

തിരുവനന്തപുരം : ആദ്യകാല കമ്മ്യുണിസ്റ്റ് പ്രവര്‍ത്തകനും കെജിടിഎ സ്ഥാപകനേതാവുമായ കരമന നെടുങ്കാട് സംഗത്തില്‍ പി കെ ഗംഗാധരന്‍ പിള്ള (89 ) അന്തരിച്ചു. 1957 ല്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടി ചിറയിന്‍കീഴ് താലൂക്ക് സെക്രട്ടറിയായിരുന്നു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ ആദ്യ കമ്മ്യുണിസ്റ് ജനറല്‍ സെക്രട്ടറിയുമായിരുന്നു .

പരേതയായ ഡി ഇ ഓ സൗദാമിനി തങ്കച്ചിയാണ് ഭാര്യ. ജി എസ് ബൈജു ( എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ദേവസ്വം ബോര്‍ഡ്) ടെലിവിഷന്‍ അവതാരകന്‍ അശ്വമേധം ഫെയിം ഗ്രാന്‍ഡ് മാസ്റ്റര്‍ ജി എസ് പ്രദീപ് , ജി എസ് അജിത് എന്നിവര്‍ മക്കളുമാണ് .

×