Advertisment

അയ്യപ്പനെ കൊല്ലാന്‍ വനത്തിലേക്ക് വിട്ട പാരമ്പര്യമാണ് പന്തളം കൊട്ടാരത്തിന്റേത് ;പന്തളം കൊട്ടാര പ്രതിനിധിയാവാനോ കൊട്ടാരകാര്യങ്ങളില്‍ ഇടപെടാനോ ശശികുമാര വര്‍മ്മക്ക് അധികാരമില്ല ;വിമര്‍ശവുമായി ജി സുധാകരന്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ്മ കള്ളനാണെന്ന് മന്ത്രി ജി സുധാകരന്‍. മോഷണ സ്വഭാവമുള്ളതുകൊണ്ടാണ് തിരുവാഭരണം തിരിച്ചു കിട്ടുമോയെന്ന് ശശികുമാര വര്‍മ്മ സംശയിച്ചതെന്നും മന്ത്രി ആരോപിച്ചു.

Advertisment

publive-image

പന്തളം കൊട്ടാര പ്രതിനിധിയാവാനോ കൊട്ടാരകാര്യങ്ങളില്‍ ഇടപെടാനോ ശശികുമാര വര്‍മ്മക്ക് അധികാരമില്ലെന്നും മന്ത്രി വിമര്‍ശിച്ചു. അദ്ദേഹം കൊട്ടാരത്തിന് പുറത്ത് താമസിച്ച ആളാണ്. പഴയ എസ് എഫ് ഐ ഭാരവാഹിയാണ്. അയ്യപ്പനെ കൊല്ലാന്‍ വനത്തിലേക്ക് വിട്ട പാരമ്പര്യമാണ് പന്തളം കൊട്ടാരത്തിന്റേതെന്നും ജി സുധാകരന്‍ വിമര്‍ശിച്ചു.

തന്ത്രിക്കെതിരെയും ജി.സുധാകരന്‍ വിമര്‍ശനം ഉന്നയിച്ചു. ഭക്തി കൊണ്ടല്ല സാമ്പത്തിക താത്പര്യം കൊണ്ടാണ് തന്ത്രി കടിച്ചുതൂങ്ങി കഴിയുന്നതെന്നാണ് മന്ത്രി ജി സുധാകരന്‍ വിമര്‍ശനം ഉന്നയിച്ചത്.

Advertisment