Advertisment

കഴിഞ്ഞ ഒന്നു രണ്ട് മാസമായി രാഷ്ട്രീയ ക്രിമിനല്‍ സ്വഭാവത്തില്‍ സത്യവിരുദ്ധമായ അപകീര്‍ത്തികരമായ വാര്‍ത്തകള്‍ കൊടുത്ത് ആക്രമിക്കുകയാണ്‌; 65 യോഗത്തിലാണ് ഞാന്‍ ഈ ഇലക്ഷന്‍ കാലത്ത് പ്രസംഗിച്ചത്. എന്നിട്ട് ഞാന്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്നാണ് ആ പത്രം എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്: രൂക്ഷമായ വിമര്‍ശനവുമായി മന്ത്രി ജി. സുധാകരന്‍

New Update

publive-image

Advertisment

ആലപ്പുഴ: തെരഞ്ഞെടുപ്പിന് പിന്നാലെ ചില മാധ്യമങ്ങൾ തന്നെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്ന് ജി സുധാകരൻ. കഴിഞ്ഞ ഒന്നു രണ്ട് മാസമായി രാഷ്ട്രീയ ക്രിമിനല്‍ സ്വഭാവത്തില്‍ സത്യവിരുദ്ധമായ അപകീര്‍ത്തികരമായ വാര്‍ത്തകള്‍ കൊടുത്ത് ആക്രമിക്കുകയാണ്. ഒരു പ്രമുഖ മലയാളം പത്രത്തെ വിമര്‍ശിച്ചുകൊണ്ടാണ് ജി. സുധാകരന്‍ ഇത്തരത്തില്‍ സംസാരിച്ചത്. വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

"പലതും കണ്ടില്ലെന്ന നടിച്ചു. വന്ന് വന്ന് അസ്ഥിവാരത്തെ തോണ്ടുന്ന തരത്തില്‍ യാതൊരു വിധ ലജ്ജയുമില്ലാതെ വാര്‍ത്ത കൊടുത്തു കൊണ്ടിരിക്കുകയാണ്. എല്ലാ മാധ്യമങ്ങളുമില്ല. ചില മാധ്യമങ്ങളിലെ ചിലയാളുകള്‍ പെയ്ഡ് റിപ്പോര്‍ട്ടറെപ്പോലെ പെരുമാറുന്നു" - സുധാകരന്‍ കുറ്റപ്പെടുത്തി.

ചില ആളുകൾ പെയ്ഡ് റിപ്പോർട്ടർമാരെ പോലെ പെരുമാറുന്നു, ഒരു വിവാദവും ഇല്ല തെരഞ്ഞെടുപ്പിന് ശേഷം പാർട്ടിയിൽ ഒരു പ്രശ്നങ്ങളുമില്ല സുധാകരൻ പറയുന്നു. ആരിഫിന്റെ പ്രസംഗം ബോധപൂർവം ഈ സമയത്ത് ഉയർത്തി എന്ന് സെക്രട്ടറിയേറ്റിൽ ആരോപണം ഉയർന്നിട്ടില്ല, ജി സുധാകരന്റെ പോസ്റ്റർ കീറി ആരിഫിന്റെ പോസ്റ്റർ ഒട്ടിച്ച സംഭവത്തിൽ ആരിഫിന് ഉത്തരവാദിത്വം ഇല്ല. ഇത് അന്വേഷിക്കണം എന്ന ആവശ്യവും സെക്രട്ടറിയേറ്റിൽ ഉയർന്നിട്ടില്ല - സുധാകരൻ വിശദീകരിക്കുന്നു.

65 യോഗത്തിലാണ് ഞാന്‍ ഈ ഇലക്ഷന്‍ കാലത്ത് പ്രസംഗിച്ചത്. ഈ തെരഞ്ഞെടുപ്പ് കാലത്ത് 17 യോഗത്തിൽ ജില്ലയിൽ പ്രസംഗിച്ചുവെന്നും അമ്പലപ്പുഴയിൽ മാത്രം 14 യോഗങ്ങളിൽ പങ്കെടുത്തുവെന്നും അവകാശപ്പെട്ടു. എന്നിട്ട് ഞാന്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്നാണ് ആ പത്രം എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്". ഞങ്ങള്‍ വോട്ട് പിടിച്ച് വോട്ടെല്ലാം പെട്ടിയിലായ ശേഷം പറയുകയാണ് ഞാന്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.

തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് നേതൃത്വം വഹിക്കേണ്ട സംസ്ഥാന നേതാവ് അവസാന നിമിഷം വരെ വിട്ടുനിന്നു. ഇത് സംബന്ധിച്ച് പിണറായിക്ക് റിപ്പോര്‍ട്ട് ചെയ്‌തെന്നും വാര്‍ത്ത വന്നു. എന്നാല്‍ വിട്ടു നിന്ന നേതാവ് ആരെന്ന് പറയൂ" , സുധാകരന്‍ ആവശ്യപ്പെട്ടു.

Advertisment