തന്ത്രി പല സ്ത്രീകളെയും പൈസവാങ്ങി ശബരിമലയില്‍ കയറ്റിയിട്ടുണ്ട്…അവിശ്വാസികള്‍ എന്ന വിഭാഗമില്ല…കമ്മ്യൂണിസ്റ്റുകാരെല്ലാം അവിശ്വാസികളല്ല…ക്ഷേത്രത്തില്‍ പോകുന്നവരെല്ലാം വിശ്വാസികളുമല്ല….തന്ത്രിക്കെതിരെ ആഞ്ഞടിച്ച് മന്ത്രി ജി സുധാകരന്‍

ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Monday, February 11, 2019

പത്തനംതിട്ട: ശബരിമല തന്ത്രിക്കെതിരെ രൂക്ഷവിമര്‍ശവുമായി മന്ത്രി ജി.സുധാകരന്‍. പല സ്ത്രീകളെയും പൈസ വാങ്ങി തന്ത്രി ശബരിമലയില്‍ കയറ്റിയിട്ടുണ്ടെന്നും യുവതീപ്രവേശത്തില്‍ സി.പി.എം സ്വീകരിച്ച നിലപാടാണ് ശരിയെന്നും സുധാകരന്‍ വ്യക്തമാക്കി.

ശ്രീ നാരായണ ഗുരുദേവന്‍ എവിടെയും തൊഴാന്‍ പോയിട്ടില്ല. മഹാത്മാഗാന്ധിയും ടാഗോറും എവിടെയും തൊഴാന്‍ പോയിട്ടില്ല. യുവതീപ്രവേശത്തിന്റെ പേരില്‍ ബി.ജെ.പി നടത്തിയ സമരങ്ങളെല്ലാം ചീറ്റിപ്പോയി.

പ്രശ്നം ഉണ്ടാകേണ്ടത് ബി.ജെ.പിയുടെ ആവശ്യമാണ്. അതു പൊളിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. അവിശ്വാസികള്‍ എന്നു പറയുന്ന വിഭാഗമില്ല. കമ്മ്യൂണിസ്റ്റുകാരെല്ലാം അവിശ്വാസികളല്ല. ക്ഷേത്രത്തില്‍ പോകുന്നവര്‍ മാത്രമാണ് വിശ്വാസികളെന്ന് ധരിക്കരുതെന്നും മന്ത്രി വ്യക്തമാക്കി.

×