Advertisment

കെഎം മാണി ചരിത്രപുരുഷനാണ് അതിനാലാണ് സ്മാരകം നിർമ്മിക്കാൻ തുക അനുവദിച്ചത്; വിവാദങ്ങളിൽ സർക്കാർ നിലപാട് വ്യക്തമാക്കി മന്ത്രി ജി സുധാകരൻ

New Update

പാലാ:  കെ എം മാണി സ്മാരകത്തിന് 5 കോടി അനുവദിച്ച ബജറ്റ് പ്രഖ്യാപനത്തിൽ എതിരെയുള്ള വിമർശനങ്ങളിൽ സർക്കാർ നയം വ്യക്തമാക്കി മന്ത്രി ജി സുധാകരൻ.

Advertisment

publive-image

ചരിത്രപുരുഷൻ ആണെന്നും അതിനാൽ അദ്ദേഹത്തിനു സ്മാരകം നിർമ്മിക്കാൻ അനുവദിച്ചതെന്നും മന്ത്രി പറഞ്ഞു .

മാണി സാർ 54 വർഷം എംഎൽഎ ആയിരുന്നു പാലായി നടന്ന പരിപാടിയിൽ തന്നെയായിരുന്നു മന്ത്രി സുധാകരൻ പ്രഖ്യാപനം.

തെളിവില്ലാത്ത ആരോപണത്തിന് പേരിൽകെഎംമാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്തിയ ഇടത് മുന്നണി അധികാരത്തിലെത്തിയപ്പോൾ മാണിയ്ക്ക് സ്മാരകം നിർമിക്കാൻ അഞ്ചുകോടി അനുവദിച്ചതിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. പാലയില്‍ സെന്‍റര്‍ ഫോര്‍ ഹ്യൂമാനിറ്റേറിയന്‍ സ്റ്റഡിസിന്‍റെ അവാർഡ് ദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

g sudhakaran response contraversy
Advertisment