Advertisment

നല്ല നിലയിൽ പ്രവർത്തിച്ച ഒരു ചെറുപ്പക്കാരനെ തോൽപ്പിച്ച് ഒരു പണിയും എടുക്കാത്ത ഷാനിമോൾ ഉസ്മാനെയാണ് വോട്ടർമാർ ജയിപ്പിച്ചത്; അരൂരിലെ ജനങ്ങൾ അനുഭവിക്കണം; ഷാനിമോൾ ഉസ്മാൻ എംഎൽഎയ്ക്കെതിരെ വീണ്ടും ജി സുധാകരൻ

New Update

അരൂർ:  ഷാനിമോൾ ഉസ്മാൻ എംഎൽഎയ്ക്കെതിരെ വീണ്ടും മന്ത്രി ജി സുധാകരൻ. നിയമസഭ ഉപതിരഞ്ഞെടുപ്പിൽ ഇടതു സ്ഥാനാർത്ഥിയെ തോൽപിപ്പിച്ച അരൂരിലെ ജനങ്ങൾ അനുഭവിക്കണം. നല്ല നിലയിൽ പ്രവർത്തിച്ച ഒരു ചെറുപ്പക്കാരനെ തോൽപ്പിച്ച് ഒരു പണിയും എടുക്കാത്ത ഷാനിമോൾ ഉസ്മാനെയാണ് വോട്ടർമാർ ജയിപ്പിച്ചത്.

publive-image

പെരുമ്പളം പാലം നിർമാണത്തിൽ ഉൾപ്പെടെ വികസനവിരുദ്ധ നിലപാടാണ് ഷാനിമോൾക്ക്. ജനങ്ങൾ ഇപ്പോൾ കരഞ്ഞിട്ട് കാര്യമില്ലെന്നും വോട്ട് ചെയ്യുമ്പോൾ ഓർക്കണമായിരുന്നുവെന്നും മന്ത്രി പറഞ്ഞു. ചേർത്തലയിൽ തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

g sudhakaran
Advertisment