Advertisment

തന്റെ വകുപ്പിലും റെയിഡ് നടന്നിട്ടുണ്ട്; റെയിഡ് വകുപ്പ് മന്ത്രി അറിയണമെന്ന് നിര്‍ബന്ധമില്ല, അത് മന്ത്രിമാരെ ബാധിക്കുന്നതല്ല; കെഎസ്എഫ്ഇയിലെ പരിശോധന സ്വാഭാവികമെന്ന് മന്ത്രി ജി.സുധാകരന്‍

New Update

തിരുവനന്തപുരം: കെഎസ്എഫ്ഇയിലെ പരിശോധന സ്വാഭാവികമെന്ന് മന്ത്രി ജി.സുധാകരന്‍. ദുഷ്ടലാക്കില്ല. തന്റെ വകുപ്പിലും റെയിഡ് നടന്നിട്ടുണ്ട്. വകുപ്പ് മന്ത്രി അറിയണമെന്ന് നിര്‍ബന്ധമില്ല, അത് മന്ത്രിമാരെ ബാധിക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞതാണ് നിലപാടെന്നും സുധാകരൻ വ്യക്തമാക്കി.

Advertisment

publive-image

മന്ത്രി തോമസ് ഐസക്കിന്റെ വാദങ്ങളെ മുഖ്യമന്ത്രി ഇന്നലെ തള്ളിപ്പറഞ്ഞിരുന്നു. തന്‍റേതടക്കമുള്ള വകുപ്പുകളില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയത് പിണറായി ചൂണ്ടിക്കാട്ടിയിരുന്നു. അന്നൊന്നുമുണ്ടാകാത്ത പ്രതിഷേധം കെ.എസ്.എഫ്.ഇയില്‍ വിജിലന്‍സ് കയറുമ്പോള്‍ ഉണ്ടാകേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചിരുന്നു.

അതിനിടെ, പരസ്യമായി വിജിലന്‍സ് നടപടിയെ വിമര്‍ശിച്ചതെന്തിനെന്ന് ഐസക്കും ആനത്തലവട്ടം ആനന്ദനും പാര്‍ട്ടിയില്‍ വിശദീകരിക്കേണ്ടി വരും. മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയതോടെ ഇനി പരസ്യവിമര്‍ശനത്തിന് ആരും തയ്യാറായേക്കില്ല.

g sudhakaran
Advertisment