Advertisment

കേന്ദ്രം മര്യാദ പാലിച്ചില്ല; ടോള്‍ പിരിവിന്റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായം മാനിച്ചില്ല; കൊല്ലം ബൈപ്പാസ് ടോള്‍ പിരിവിനെതിരെ ജി സുധാകരന്‍

New Update

കൊല്ലം : ബൈപ്പാസില്‍ ടോള്‍ പിരിവിനെതിരെ രൂക്ഷ വിമര്‍ശനവുമായി പെതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍. കേന്ദ്രം മര്യാദ പാലിച്ചില്ലെന്നും ടോള്‍ പിരിവിന്റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായം മാനിച്ചില്ലെന്നും ജി സുധാകരന്‍ കുറ്റപ്പെടുത്തി.

Advertisment

publive-image

കൊല്ലം ബൈപ്പാസിന്റെ പാതി തുക മുടക്കിയത് സംസ്ഥാനമാണ്. എന്നിട്ടും ടോള്‍ വേണ്ടെന്ന സംസ്ഥാനത്തിന്റെ അഭിപ്രായം കേന്ദ്രം ചെവിക്കൊള്ളാന്‍ തയ്യാറായില്ല. ജില്ല കളക്ടറിന്റേയും പൊതുമരാമത്ത് വകുപ്പിന്റേയും അനുവാദം വാങ്ങാതെയാണ് ടോള്‍ പിരിവ് തീരുമാനിച്ചതെന്നും ജി സുധാകരന്‍ കുറ്റപ്പെടുത്തി.

 

g sudhakaran g sudhakaran speaks
Advertisment