Advertisment

ട്വിറ്ററിനും ഫേസ്ബുക്കിനും പറ്റിയ അതേ അബദ്ധം ഗൂഗിളിനും

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

ഫേസ്ബുക്കിനും ട്വിറ്ററിനും പറ്റിയ അതേ അബദ്ധം ഗൂഗിളിനും സംഭവിച്ചു. ഗൂഗിളിന്റെ ബിസിനസ് സര്‍വീസായ ജി സ്യൂട്ട് ഉപയോഗിക്കുന്ന ഉപയോക്താക്കളുടെ പാസ്വേഡ് രഹസ്യകോഡായി ഗൂഗിള്‍ സേവ് ചെയ്യാതിരുന്നതാണ് ഗൂഗിളിന് തിരിച്ചടിയായത്. ക്രിപ്റ്റോഗ്രാഫിക് മാതൃകയില്‍ രഹസ്യകോഡുകള്‍ സേവ് ചെയ്യാതിരുന്നതാണ് ഗൂഗിളിന്റെ ഭാഗത്ത് നിന്ന് സംഭവിച്ച തെറ്റ്. 2005 മുതല്‍ സംഭവിച്ച ഈ പിഴവിന് ഉപയോക്താക്കളോട് ഗൂഗിള്‍ ഇപ്പോള്‍ ക്ഷമ ചോദിച്ചിരിക്കുകയാണ്.

സാധാരണ ഗതിയില്‍ രഹസ്യകോഡ് സെറ്റ് ചെയ്യുമ്പോള്‍ അവയിലെ അക്ഷരങ്ങളും അക്കങ്ങളും അതേപോലെ വായിച്ചെടുക്കുന്നതിന് പകരം ഹാഷ് ഫങ്ഷനുകളായാണ് സേവ് ചെയ്യപ്പെടുന്നത്. ജി സ്യൂട്ട് അക്കൗണ്ടുകളുടെ പാസ്വേഡുകള്‍ ഹാഷ് ഫങ്ഷനുകളായല്ലാതെ നേരിട്ട് സേവ് ചെയ്യപ്പെട്ടതായാണ് ഗൂഗിള്‍ കണ്ടെത്തിയത്.

 

 

 

Advertisment