ഭൂമിയിലെ നിശബ്ദ സ്വർഗ്ഗം. പ്രകൃതിസന്ദര്യത്തിന്റെ മടിത്തട്ടായി ‘നോർഫോക്ക്’ കടൽത്തീരം

Monday, May 27, 2019
alu

ബ്രിട്ടനിലെ ‘നോർഫോക്ക്’ കടൽത്തീരം പ്രകൃതിസന്ദര്യത്തിന്റെ മടിത്തട്ടാണ്. തിരക്കുകളിൽനിന്നകന്ന്, കാറ്റിന്റെ മൂളിപ്പാട്ടും ചൂളംവിളികളും കിളികളുടെയും പക്ഷികളുടെയും കലപിലശബ്ദങ്ങളും ചിലമ്പലുകളും ആ നിശബ്ദതയെ ഭേദിച്ച് കാതനിമ്പമേകുന്നതാണ്.

നേർത്ത പകൽവെളിച്ചവും സന്ധ്യകളിലെ ചന്ദ്രപ്രഭയിലുള്ള ബീച്ചിന്റെ ദൃശ്യചാരുതയും അനുവാചകനിൽ അവാച്യമായ അനുഭൂതിയാണുളവാക്കുക.

ബ്രിട്ടനിലെ ലാൻഡ്സ്കേപ്പ് ഫോട്ടോഗ്രാഫറായ 51 കാരൻ ‘ഗാരി പിയേഴ്‌സൺ’ ഒരു വർഷക്കാലം സമയം, 90 മൈൽ ദൈർഘ്യമുള്ള നോർഫോക്ക് കടൽത്തീരത്തും സമീപപ്രദേശങ്ങളിലും നിന്നുപകർത്തിയ അതിമനോഹരങ്ങളായ 10 ചിത്രങ്ങൾ..

×