Advertisment

നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സൗരവ് ഗാംഗുലിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍

New Update

കൊല്‍ക്കത്ത: നെഞ്ചുവേദനയെ തുടര്‍ന്ന് ബുധനാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ബി.സി.സി.ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍. പ്രധാന പരിശോധനകളിലെ ഫലങ്ങളില്‍ പ്രശ്നങ്ങളില്ലെന്ന് അപ്പോളോ ഗ്ലെനിഗില്‍സ് ആശുപത്രി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Advertisment

publive-image

ഗാംഗുലിയെ ആന്‍ജിയോഗ്രഫിക്ക് വിധേയനാക്കുമെന്ന് മുതിര്‍ന്ന ഡോക്ടര്‍ അറിയിച്ചു. ഭാര്യ ഡോണ, സഹോദരന്‍ സ്നേഹസിഷ് ഗാംഗുലി എന്നിവര്‍ ആശുപത്രിയില്‍ സൗരവ് ഗാംഗുലിക്കൊപ്പമുണ്ട്. 48കാരനായ ഗാംഗുലിക്ക് ചൊവ്വാഴ്ച വൈകിട്ട് മുതല്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നതായി കുടുംബവൃത്തങ്ങള്‍ അറിയിച്ചു.

ബുധനാഴ്ച, ഇസിജിയില്‍ ചെറിയ വ്യതിയാനം കാണിച്ചതോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഈ മാസമാദ്യം ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിരുന്നു.

gamgulihealth report6
Advertisment