Advertisment

എല്ലാവര്‍ക്കും തെറ്റ് പറ്റും...അവര്‍ക്ക് ഇനി അത് തിരുത്താനുള്ള അവസരമാണ് നല്‍കേണ്ടത്..ഹാര്‍ദ്ദിക്കിനേയും രാഹുലിനെയും പിന്തുണച്ച് ഗാംഗുലി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡെല്‍ഹി: കെ.എല്‍ രാഹുല്‍, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവര്‍ക്ക് അനുകൂലമായ നിലപാടുമായി ഗാംഗുലി രംഗത്ത്. എല്ലാവരും തെറ്റുകള്‍ ചെയ്തിട്ടുള്ളവരാണെന്നും അവര്‍ക്ക് ഇനി അത് തിരുത്താനുള്ള അവസരമാണ് നല്‍കേണ്ടതെന്നുമാണ് ഗാംഗുലിയുടെ പക്ഷം.

Advertisment

publive-image

കോഫി വിത്ത് കരണ്‍ എന്ന പരിപാടിക്കിടെ നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിന് ശേഷം അധികം കൈത്താങ്ങുകളൊന്നും കെ.എല്‍ രാഹുല്‍, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവര്‍ക്ക് ലഭിച്ചിരുന്നില്ല.

തന്റെ അറിവില്‍ മിക്ക ക്രിക്കറ്റ് താരങ്ങളും നല്ലവരാണ്. എപ്പോഴെങ്കിലും സംഭവിക്കുന്ന തെറ്റുകളെ വച്ച് ഒരിക്കലും നമുക്ക് ഒരാളെ വിലയിരുത്താനാവില്ലെന്നും സൗരവ് അഭിപ്രായപ്പെടുന്നു.

അവരെ നേരിട്ട് നല്ല പോലെ അറിയാം. അവര്‍ അത്ര മോശം ആളുകളൊന്നുമല്ല. ആസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര നഷ്ടമായ പാണ്ഡ്യക്കും രാഹുലിനും ന്യൂസിലാന്റിനെതിരായ പരമ്പരയും നഷ്ടമാവും.

ടീം ഇന്ത്യയെ ഇന്ന് കാണുന്ന നിലയിലെത്തിച്ചതില്‍ പ്രധാന പങ്ക് വഹിച്ച നായകനാണ് സൗരവ് ഗാംഗുലി. പുതു തലമുറയിലെ കളിക്കാരെല്ലാം മോശപ്പെട്ടവരാണെന്നുള്ള പൊതു ധാരണ തെറ്റാണെന്നും ഗാംഗുലി പറഞ്ഞു.

ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് വിരാട് കോഹ്‌ലി. ഏല്ലാ കാലഘട്ടത്തിലും ഇന്ത്യ മാസ്മരിക പ്രകടനങ്ങള്‍ കാഴ്ച വക്കുന്ന പ്രതിഭകള്‍ക്ക് രൂപം നല്‍കുന്നു. നമുക്ക് സുനില്‍ ഗവാസ്‌കറുണ്ടായിരുന്നു. പിന്നീട് സച്ചിന്‍ തെണ്ടുല്‍ക്കര്‍ വന്നു. സച്ചിന്‍ പോയതോടെ മറ്റാര് എന്ന ചോദ്യം ഉയര്‍ന്നിരുന്നു. അപ്പോഴാണ് വിരാട് രംഗത്തെത്തുന്നത്.

മിക്ക കളിക്കാരും മികച്ച മാനുഷിക മൂല്യങ്ങളുള്ളവരുമാണ്. കാരണം, പലരും അത്രയധികം കഷ്ടപ്പെട്ടാണ് ഈ നിലയിലെത്തിയത്. കോടിക്കണക്കിന് ആളുകളില്‍ നിന്ന് 11 പേരെ തിരഞ്ഞെടുക്കുന്നുവെങ്കില്‍ അവര്‍ അത്ര മോശക്കാരായിരിക്കില്ല എന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു.

Advertisment