Advertisment

മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയെ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റായി തെരഞ്ഞെടുത്തു

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയെ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടു. എതിരില്ലാതെയാണ് സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിലുള്ള അഞ്ചാംഗ പാനല്‍ ജയിച്ചത്.

Advertisment

publive-image

മുന്‍ ബി.സി.സി.ഐ പ്രസിഡന്‍റായിരുന്ന ജഗ്‌മോഹന്‍ ഡാല്‍മിയയുടെ മകന്‍ അവിഷേകും ദേബബ്രട്ട ദാസും ജോയിന്‍റ് സെക്രട്ടറിമാരായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ദേബാശിഷ് ഗാംഗുലിയാണ് ട്രെഷറര്‍. നരേഷ് ഓജയാണ് വൈസ് പ്രസിഡന്‍റ്.

അടുത്ത ശനിയാഴ്ച ഗാംഗുലിയും സംഘവും സ്ഥാനം ഏറ്റെടുക്കും. 2015ല്‍ പ്രസിഡന്‍റായതിന് ശേഷം ഇത് രണ്ടാം തവണയാണ് ഗാംഗുലി ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റാറായി തിരഞ്ഞെടുക്കപ്പെടുന്നത്.

Advertisment