Advertisment

രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന ഗാനഗന്ധർവനിൽ പാട്ടുകാരനായി മമ്മൂക്ക

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഗാനഗന്ധർവൻ. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന രമേശ് പിഷാരടിയുടെ നർമ്മ രസങ്ങളുമായി മമ്മൂട്ടി എത്തുന്ന ചിത്രത്തെക്കുറിച്ച് അറിഞ്ഞതുമുതൽ അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകർ. ഇപ്പോഴിതാ ഇപ്പോഴിതാ സിനിമയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയിൽ വൈറലാകുന്നത്.

https://twitter.com/MammoottyO

ഗാനമേള വേദികളില്‍ അടിപൊളി പാട്ടുകള്‍ പാടുന്ന കലാസദന്‍ ഉല്ലാസ് ആയി മമ്മൂക്ക വേഷമിടുന്ന ചിത്രത്തിൽ താരത്തിനൊപ്പം നാല് നായികമാർ വേഷമിടുന്നുണ്ട്. മുകേഷ്, ഇന്നസെന്റ്, സിദ്ധിഖ്, സലിം കുമാർ, ധർമ്മജൻ ബോൾഗാട്ടി, ഹരീഷ് കണാരൻ, മണിയൻപിള്ള രാജു, മനോജ് കെ ജയൻ, സുരേഷ് കൃഷ്ണ, അശോകൻ തുടങ്ങിയ താരങ്ങളും ചിത്രത്തിൽ വേഷമിടുന്നുണ്ട്. രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിരിക്കുന്നത് പിഷാരടിയും ഹരി പി നായരും ചേർന്നാണ്.

Advertisment