Advertisment

ഒരു രാഷ്ട്രം ഒരു നിയമം ഒരു ഭാഷ ആപൽക്കരമായ മുദ്രാവാക്യം. ഗാന്ധി ദർശൻ സമിതി തൃശുർജില്ലാ കമ്മിറ്റി പ്രസിഡണ്ട് ബദറുദ്ദീൻ ഗുരുവായൂർ .

author-image
admin
Updated On
New Update

തൃശ്ശൂര്‍:  ഒരു രാഷ്ട്രം ഒരു നിയമം ഒരു രാഷ്ട്രം ഒരു ഭാഷ എന്നതിലൂടെ ഒരു രാഷ്ട്രം ഒരു വിശ്വാസം എന്ന ഏറ്റവും ആപൽക്കരമായ മുദ്രാവാ ക്യത്തിലേക്കാണ് രാഷ്ട്രത്തെ ത്തള്ളിവിടാൻ കേന്ദ്രഭരണ കർത്താ ക്കൾ ശ്രമിക്കുന്നതെന്നും ഭാരതത്തിന്റെ മുഖമുദ്രയായ വൈജാ ത്യത്തിലെ ഏകത്വം എന്ന നൂറ്റാണ്ടുകളുടെ പൈതൃകത്തിന്റെ കടക്കൽ കത്തി വെക്കു ന്നതുമാണ് ഹിന്ദി ദിനത്തിലെ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പ്രസ്താവനയെന്ന് ഗാന്ധി ദർശൻ സമിതി തൃശുർജില്ലാ കമ്മിറ്റി പ്രസിഡണ്ട് ബദറുദ്ദീൻ ഗുരുവായൂർ അഭിപ്രായപ്പെട്ടു.

Advertisment

publive-image

ഭാഷാ സംസ്ഥാനങ്ങളുടെ കൂട്ടായ്മയായ ഭാരതത്തിൽ, ഐക്യമല്ല മറിച്ച് ശൈഥില്യം മാത്രമാണ് ഇതിന്റെ ആത്യന്തികഫല മായു ണ്ടാവുകയെന്നും തിരസ്കൃതമായ ഉത്തരേന്ത്യൻ മേൽക്കോയ്മ അടിച്ചേൽപ്പിക്കുവാനുള്ള ശ്രമമാണിതെന്നും ബദറുദ്ദീൻ ഗുരു വായൂർ പറഞ്ഞു.

മാതൃഭാഷയുടെ സംരക്ഷണാർത്ഥം ഒരു രാഷ്ട്രം ശിഥിലമാവുക യും മറ്റൊരു സ്വതന്ത്ര രാഷ്ട്രം തന്നെ പിറവി കൊള്ളുകയും ചെയ്ത ഉപഭൂഖണ്ഡമാണ് ഇതെന്നു് അധികാരത്തിന്റെ മത്തു പിടിച്ച ഭരണാധികാരികൾ ഓർക്കണമെന്നും, സർവ്വരംഗ ങ്ങളി ലും പരാജയമായ കേന്ദ്ര സർക്കാർ ജനങ്ങളെ ഭിന്നിപ്പിച്ച് യാഥാർത്ഥ വസ്തുതയിൽ നിന്നും ജനശ്രദ്ധ തിരിച്ചുവിടുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത് എന്നും ഇദ്ദേഹം അഭിപ്രായപ്പെട്ടു.

സാമ്പത്തിക രംഗത്ത് 6 വർഷത്തെ ഏറ്റവും കുറഞ്ഞ ജി.ഡി. പി.യിലേക്ക് രാജ്യം കൂപ്പുകുത്തുകയാണെന്നു് പരോക്ഷമായി എങ്കിലും ധനമന്ത്രി സമ്മതിച്ച ദിവസമാണ് ഈ പ്രസ്താവ മെന്നത് മറക്കരുത്. ഹിന്ദി മേഖലയെന്നും- ദ്രാവിഡ മേഖല യെന്നും ഉള്ള വിവേചനം ലക്ഷ്യമിടുന്നവർ ശ്രീലങ്കയുടേയും സോവിയറ്റ് യൂണിയന്റേയുമെല്ലാം അധികാരപ്രമത്തതയുടെ പരിണിത ഫലം ഓർക്കുന്നത് നല്ലതാണ്.

ഔദ്യോഗിക ഭാഷ ഇപ്പോൾ ഹിന്ദിയാണെന്നും ഉപഭാഷയായി ആംഗലേയമുണ്ടെന്ന് അറിയാത്തവരല്ല ഇവർ എന്നും, ലക്ഷ്യ മിടുന്നത് ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ഏകശി ലാസങ്കല്പമാണെന്നും തങ്ങളുടെ സഖ്യകക്ഷിയായ ശിവസേന യെപ്പോലും ഇക്കാര്യം ബോധ്യപ്പെടുത്താൻ ബി.ജെ.പി. പ്രസിഡ ണ്ടിന് കഴിയുമോ എന്നത് കണ്ടറിയണമെന്നും പാർലമെന്റ് അംഗങ്ങൾക്കു് പോലും ഇംഗ്ലീഷിലുള്ളചോദ്യങ്ങൾക്ക് ഹിന്ദി യിലേ മറുപടി ലഭിക്കൂ എന്നത് അത്യന്തം പ്രതിഷേധാർഹമാ ണെന്നും ശക്തമായ ജനകീയ പ്രതിഷേധം ഇതിനെതിരെ ഉയരേ ണ്ടുണ്ടെന്നും അദ്ദേഹം തുടർന്ന് പറഞ്ഞു.

മാർട്ടിൻ നെയ്മുള്ളർ പറഞ്ഞ വാക്കുകൾ ഭാരതത്തെ സ്സംബന്ധി ച്ചിടത്തോളം അന്വർത്ഥമാവുകയാണെന്നും നിസ്സാര അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ച് ഫാഷിസ്റ്റ് വൽക്കരണത്തിനെതിരെ ഒന്നിക്കുവാൻ രാഷ്ട്രീയ കക്ഷികൾ തയ്യാറാവണമെന്നും ബദറു ദ്ദീൻ ഗുരുവായൂർ അഭിപ്രായപ്പെട്ടു.

Advertisment