Advertisment

ബംഗ്ലാദേശ് രാഷ്ട്രപിതാവ് ഷെയ്ഖ് മുജീബുര്‍ റഹ്മാനും അന്തരിച്ച ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സയിദ് അല്‍ സയിദിനും ഗാന്ധി സമാധാന പുരസ്‌കാരം

New Update

publive-image

Advertisment

ന്യൂഡല്‍ഹി: 2019, 2020 വര്‍ഷങ്ങളിലെ ഗാന്ധി സമാധാന പുരസ്‌കാര ജേതാക്കളെ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ജൂറിയാണ് പുരസ്‌കാര നിര്‍ണയം നടത്തിയത്. ഒരു കോടി രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

ബംഗ്ലാദേശ് രാഷ്ട്രപിതാവ് ഷെയ്ഖ് മുജീബുര്‍ റഹ്മാനാണ് 2020-ലെ ഗാന്ധി സമാധാന പുരസ്‌കാരം. അന്തരിച്ച ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സയിദ് അല്‍ സയിദിനാണ് 2019ലെ പുരസ്‌കാരം.

മനുഷ്യാവകാശത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും വക്താവായിരുന്നു ഷെയ്ഖ് മുജീബുര്‍ റഹ്മാനെന്നും സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സയിദ് അല്‍ സയിദ് സമാധാനത്തിന്റെ സന്ദേശവാഹകനായിരുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

Advertisment