Advertisment

ചില്ല പുതുവര്‍ഷ വായനയില്‍ കെ.സച്ചിദാനന്ദൻ രചിച്ച 'ഗാന്ധി

author-image
admin
Updated On
New Update

റിയാദ് : ചില്ല സർഗവേദിയുടെ 'എന്റെ വായന' പുതുവർഷത്തിൽ വെർച്വൽ പരിപാടിയായി സംഘടിപ്പിച്ചു. കെ.സച്ചിദാനന്ദൻ രചിച്ച 'ഗാന്ധി ' എന്ന നാടകത്തിന്റെ വായനാനുഭവം പങ്കുവച്ചുകൊണ്ട് സതീഷ് കുമാർ വളവിൽ പരിപാടിക്ക് തുടക്കം കുറിച്ചു.

Advertisment

publive-image

സതീഷ് കുമാർ വളവിൽ ചില്ല ജനുവരി വായന ഉദ്‌ഘാടനം ചെയ്യുന്നു

ടീസ്റ്റ സെറ്റൽവാദിന്റെ 'ബിയോണ്ട് ഡൗട്ട്' സുരേഷ് ലാൽ അവതരിപ്പിച്ചു. ഗാന്ധിയെ അന്യവൽക്കരിക്കുകയും ഗോഡ്‌സെയെ പൂജിക്കുകയും ചെയ്യുന്ന രാഷ്ട്രീയം ആധിപത്യം കാണിക്കുന്ന ഈ കാലത്ത് രണ്ടു കൃതികളും ഏറെ പ്രസക്തമാണെന്ന് ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. അമൃത സുരേഷ് 'വെൻ ഐ ഹിറ്റ് യു' എന്ന നോവലിന്റെ വായനാനുഭവം അവതരിപ്പിച്ചു.

മീന കന്തസാമിയുടെ നോവൽ ആത്മകഥയുടെ അംശങ്ങൾ ഉൾക്കൊള്ളുന്നതാണ്. ജാക്ക് കെറുവക്കിന്റെ കവിതസമാഹാരം 'ബുക്ക് ഓഫ് ബ്ലൂസ്' അഖിൽ ഫൈസൽ അവതരിപ്പിച്ചു. അമേരിക്കൻ ബീറ്റ് തലമുറ കവിതകളുടെ പ്രതിധാനങ്ങളാണ് സമാഹാരത്തിൽ ഉള്ളത്. നിക്കൊളായ് ഗോഗളിന്റെ 'ഓവർ കോട്ട്' എന്ന കഥയുടെ ആസ്വാദനം നൗഷാദ് കോർമത്ത് നടത്തി.

കഥാസാഹിത്യത്തിന്റെ വികാസപരിണാമങ്ങൾക്ക് വഴികാട്ടികളാണ് ഗോഗൾ കഥകൾ. വൈക്കം മുഹമ്മദ് ബഷീർ കൃതികളെ കുറിച്ച് പ്രൊഫ എം എൻ വിജയൻ എഴുതിയ 'മരുഭൂമികൾ പൂക്കുമ്പോൾ' എന്ന പുസ്തകമാണ് ഇഖ്ബാൽ കൊടുങ്ങല്ലൂർ അവതരിപ്പിച്ചത്. ബഷീർ എന്ന അനുഭങ്ങളുടെ വൻകരയുടെ ഏറ്റവും ഉന്നതമായ അവതരണമാണ് പുസ്തകം.

യു.എ ഖാദർ, നീലംപേരൂർ മധുസൂദനൻ നായർ, സുഗതകുമാരി, അനിൽ പനച്ചൂരാൻ എന്നിവരെ എം ഫൈസൽ അനുസ്മരിച്ചു. ബീന, മിനി നജ്‌മ, പിങ്കി സുജയ്, സുനിൽ കുമാർ ഏലംകുളം, ആർ മുരളീധരൻ, ശിഹാബ് കുഞ്ചീസ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.

 

Advertisment