Advertisment

വിദ്യാലയങ്ങളിൽ ഗാന്ധി പ്രതിമകൾ സ്ഥാപിക്കണം ഗാന്ധിദർശൻ സമിതി .

author-image
admin
Updated On
New Update

തൃശ്ശൂര്‍:  വിദ്യാലയങ്ങളിൽ ഗാന്ധി പ്രതിമകൾ സ്ഥാപിക്ക ണമെന്നും പ്രളയ ദുരന്താവർത്തന പശ്ചാത്തലത്തിൽ, ക്വാറികളുടെ ദൂരപരിധിയിൽ സംസ്ഥാന സർക്കാർ വരുത്തിയ ഇളവ് അടിയന്തിരമായി പിൻവലിക്കണമെന്നും ബദറുദ്ദീൻ ഗുരു വായൂരിന്റെ അദ്ധ്യക്ഷതയിൽ തൃശൂർ ഡി.സി.സി.യിൽ ചേർന്ന ഗാന്ധിദർശൻ സമിതി ജില്ലാ കൺവെൻഷൻ ഗവണ്മെന്റിനോടാവ ശ്യപ്പെട്ടു.

Advertisment

publive-image

കോൺഗ്രസ്സ് പോഷക സംഘടനയായ ഗാന്ധിദർശൻ സമിതി തൃശൂർ ജില്ലാ കൺവെൻഷൻ മുൻ ഡി.സി.സി.പ്രസിഡണ്ട് ഒ.അബ്ദുൽ റഹ്മാൻ കുട്ടി ഉദ്ഘാടനം ചെയ്തു.ഗാന്ധി ദർശൻ സമിതി അദ്ധ്യക്ഷനും മുൻ മന്ത്രിയുമായ വി.സി.കബീർ മാസ്റ്റർ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറി പരശുവയ്ക്കൽ രാധാകൃഷ്ണൻ, ഡി.സി.സി. ഭാരവാഹികളായ അഡ്വ: പി.കെ.ജോൺ, രാജേന്ദ്രൻ അരങ്ങത്ത്, അഡ്വ: കെ.കെ.രാജീവ്, വൈക്കം അബ്ദുൽ ഖാദർ, സത്യഭാമ ടീച്ചർ, അർച്ചന അശോക് തുടങ്ങിയവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി സജീവൻ നടത്തറ സ്വാഗതവും സെക്രട്ടറി ജയ കൃഷ്ണൻ തിരുവില്വാമല നന്ദിയും പറഞ്ഞു.

Advertisment