തിരുവനന്തപുരം: നടനും എംഎല്‍എയുമായ ഗണേഷ് കുമാറിന്റെയും ഇദ്ദേഹത്തിന്റെ മുന്‍ ഓഫീസ് സെക്രട്ടറി പ്രദീപിന്റെയും വീടുകളില്‍ പോലീസ് പരിശോധന. ഗണേഷ് കുമാറിന്റെ പത്തനാപുരത്തെ വീട്ടിലാണ് പരിശോധന നടത്തുന്നത്.
നടിയെ ആക്രമിച്ച കേസിലെ മാപ്പ് സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിലാണ് നടപടി. നടന് ദിലീപിന് അനുകൂലമായി മൊഴി നല്‍കണമെന്ന് ആവശ്യപ്പെട്ട് ബേക്കല്‍ സ്വദേശിയായ മാപ്പ് സാക്ഷിയെ ഭീഷണിപ്പെടുത്തിയെന്നാണ് പ്രദീപിനെതിരെയുള്ള കേസ്.