Advertisment

ലോക്ഡൗണില്‍ ഫാക്ടറികള്‍ പൂട്ടിയതോടെ ഗംഗാ നദിയുടെ ഗുണനിലവാരം 50 ശതമാനം മെച്ചപ്പെട്ടു ; ഡോ.പികെ മിശ്ര പറയുന്നു

New Update

വാരണസി: കോവിഡ് പ്രതിരോധത്തിനായി രാജ്യം മുഴുവനും ലോക് ഡൗണിലാണ്. ഈ ലോക്ഡൗണ്‍ കൊണ്ട് പ്രകൃതിയില്‍ പ്രത്യക്ഷമായ മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്. വാരണസിയിലാണ് കൗതുകകരമായ മാറ്റം ഉണ്ടായിരിക്കുന്നത്.

Advertisment

publive-image

അത് മറ്റൊന്നുമല്ല ജനങ്ങള്‍ വീട്ടിനുള്ളിലായതോടെ ഗംഗാ നദിയുടെ ഗുണനിലവാരം അമ്പത് ശതമാനത്തോടെ മെച്ചപ്പെട്ടു. കൂടാതെ ഗംഗയെ ആരാണ് ഇത്രയും കാലം മലിനപ്പെടുത്തിയിരുന്നതെന്ന് കണ്ടെത്താനും സാധിച്ചു.

‘ഗംഗാ നദിയിലെ മലിനീകരണത്തിന്റെ പ്രധാന കാരണം ഫാക്ടറികളാണ്. ലോക്ക് ഡൗണ്‍ കാരണം എല്ലാം അടച്ചുപൂട്ടിയതോടെ സ്ഥിതി മെച്ചപ്പെട്ടു. ഗംഗയില്‍ 40 -50 ശതമാനം പരോഗതി ഞങ്ങള്‍ കണ്ടു. ഇത് ഒരു സുപ്രധാന സംഭവമാണ്’ ഐഐടിബിഎച്ച്യു കെമിക്കല്‍ എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്നോളജി പ്രൊഫസര്‍ ഡോ. പി കെ മിശ്ര പറഞ്ഞു.

Advertisment