Advertisment

ആദ്യമായി ധോണിയെ ഇന്ത്യക്കു വേണ്ടി കളിപ്പിച്ചതിനെക്കുറിച്ചും മൂന്നാം നമ്പറിലിറക്കിയതിനെക്കുറിച്ചും മനസ്സ് തുറന്ന് ഗാംഗുലി

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

ആദ്യമായി ധോണിയെ ഇന്ത്യക്കു വേണ്ടി കളിപ്പിച്ചതിനെക്കുറിച്ചും മൂന്നാം നമ്പറിലിറക്കിയതിനെക്കുറിച്ചും മനസ്സ് തുറന്ന രം​ഗത്തെത്തിയിരിക്കുകയാണ് ഗാംഗുലി.

Advertisment

ഇന്ത്യയുടെ ടെസ്റ്റ് ഓപ്പണര്‍ മായങ്ക് അഗര്‍വാളുമായി ലൈവില്‍ സംസാരിക്കവെയാണ് ബിസിസിഐ പ്രസിഡന്റ് കൂടിയായ ഗാംഗുലി ധോണിയുടെ അരങ്ങേറ്റത്തെക്കുറിച്ച് മനസ്സ് തുറന്നത്. ദിനേഷ് കാര്‍ത്തിക്, പാര്‍ഥീവ് പട്ടേല്‍ എന്നീ വിക്കറ്റ് കീപ്പര്‍മാരെ ഒഴിവാക്കിയാണ് ഗാംഗുലി പുതുമുഖമായ ധോണിയെ ഗാംഗുലി 2004ല്‍ ഇന്ത്യന്‍ ടീമിലുള്‍പ്പെടുത്തിയത്. ഇതിനെക്കുറിച്ച് ​ഗാം​ഗുലി പറയുന്നത് ഇങ്ങനെ. ധോണി ടീമില്‍ വേണമെന്ന് ആവശ്യപ്പെട്ടത് താനായിരുന്നു. എന്നാല്‍ ക്യാപ്റ്റനെന്ന നിലയില്‍ അതു തന്റെ ജോലിയാണ്. അതു ചെയ്യുക മാത്രമേ അന്നു ചെയ്തുള്ളൂ.

publive-image

ഒരു മല്‍സരത്തില്‍ ഏറ്റവും മികച്ച ടീമിനെ തിരഞ്ഞെടുക്കാനാണ് എല്ലാ ക്യാപ്റ്റനും ശ്രമിക്കുക. താനും അതു തന്നെയാണ് ചെയ്തത്. ഏതൊക്കെ താരങ്ങള്‍ മികച്ച പ്രകടനം നടത്തുമെന്നൊരു വിശ്വാസം ഓരോ ക്യാപ്റ്റനുമുണ്ടാവും. ധോണിയിലുണ്ടായിരുന്ന വിശ്വാസം തന്നെയാണ് അന്ന് അദ്ദേഹം ടീമില്‍ ഇടം പിടിക്കാനുള്ള കാരണം. ഇന്ത്യന്‍ ക്രിക്കറ്റിന് മഹേന്ദ്രസിങ് ധോണിയെ ലഭിച്ചതില്‍ സന്തോഷവാനാണ്. കാരണം അദ്ദേഹം അവിശ്വസനീയ താരമാണ്. ​ഗാം​ഗുലി പറഞ്ഞു.

ധോണിയെ ലോകത്തിലെ ഏറ്റവും മികച്ച ഫിനിഷറെന്നു പുകഴ്ത്തുന്നതിനോടു യോജിക്കുന്നില്ല. ലോകത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ് ധോണിയെന്നാണ് താന്‍ പറയുക.

താന്‍ ക്യാപ്റ്റനായിരിക്കെ അദ്ദേഹം മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്തിട്ടുണ്ട്. വിശാഖപട്ടണത്തു പാകിസ്താനെതിരേ നടന്ന മല്‍സരത്തില്‍ 148 റണ്‍സും ധോണി മൂന്നാമനായി ഇറങ്ങി നേടിയിരുന്നു. അദ്ദേഹം ബാറ്റിങില്‍ മുന്‍നിരയില്‍ കളിക്കണമെന്നാണ് താന്‍ വിശ്വസിച്ചിരുന്നത്. സമ്മര്‍ദ്ദഘട്ടങ്ങളെ സ്ഥിരമായി മറികടക്കാന്‍ മികച്ച താരങ്ങള്‍ക്കു സാധിക്കും. അത്തരത്തിലൊരാളായിരുന്നു ധോണി. ​ഗാം​ഗുലി വിശ​ദീകരിക്കുന്നു.

latest news sourav ganguly sports news all news
Advertisment