Advertisment

മൃതദേഹവുമായി കോഴിക്കോട് നിന്ന് മധ്യപ്രദേശിലേക്ക് പോയി; തിരിച്ചെത്തിയപ്പോള്‍ ആംബുലന്‍സില്‍ കഞ്ചാവ്; ഡ്രൈവര്‍ അറസ്റ്റില്‍

New Update

publive-image

Advertisment

കോഴിക്കോട്: മൃതദേഹവുമായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് മധ്യപ്രദേശില്‍ പോയി തിരിച്ചെത്തിയ ആംബുലന്‍സില്‍ നിന്ന് 200 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.

കല്‍പ്പറ്റയില്‍ വച്ചാണ് കഞ്ചാവ് കണ്ടെടുത്തത്. കോഴിക്കോട് സ്വദേശിയായ ഡ്രൈവറെ പിടികൂടിയിട്ടുണ്ട്.

വയനാട് എസ്പിക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നാണ് പരിശോധന നടത്തിയത്. മുത്തങ്ങയില്‍ വച്ച് പരിശോധിത്തിരുന്നെങ്കിലും കഞ്ചാവ് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. കല്‍പ്പറ്റയില്‍ വച്ച് പൊലീസ് നായയുടെ സഹായത്തോടെ നടത്തിയ പരിശോധനയില്‍ കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു.

ഷോക്കേറ്റ് മരിച്ചയാളുടെ മൃതദേഹമായിരുന്നു മധ്യപ്രദേശിലേക്ക് കൊണ്ടുപോയത്.

Advertisment