Advertisment

ക്വാറന്റൈന്‍ കേന്ദ്രത്തില്‍ കഴിയുന്ന യുവാവിന് ഹല്‍വയ്ക്കുള്ളില്‍ കഞ്ചാവ് നല്‍കി കൂട്ടുകാരന്‍; സംഭവം അടൂരില്‍

New Update

publive-image

Advertisment

അടൂര്‍: ക്വാറന്റൈന്‍ കേന്ദ്രത്തില്‍ കഴിയുന്ന യുവാവിനായി സുഹൃത്ത് കഞ്ചാവ് കൊണ്ടുവന്നത് ഹല്‍വയ്ക്കകത്തുവച്ച്. അടൂര്‍ ഗവ. ബോയ്‌സ് ഹൈസ്‌കൂളിന് സമീപം പ്രവര്‍ത്തിക്കുന്ന ക്വാറന്റൈന്‍ കേന്ദ്രത്തിലാണ് സംഭവം.

ഹൈദരാബാദില്‍ നിന്ന് മൂന്ന് ദിവസം മുമ്പെത്തിയ ആനയടി സ്വദേശിക്കായാണ് സുഹൃത്ത് കഞ്ചാവെത്തിച്ചത്. യുവാവിനുള്ള ലഘുഭക്ഷണമെന്ന നിലയില്‍ സുഹൃത്ത് ഹല്‍വ ക്വാറന്റൈന്‍ കേന്ദ്രത്തിലെ വോളണ്ടിയര്‍മാരെ ഏല്‍പിക്കുകയായിരുന്നു.

ഹല്‍വയ്ക്കുള്ളില്‍ എന്തോ തിരുകി വച്ചിരിക്കുന്നത് കണ്ട് സംശയം തോന്നിയ വോളണ്ടിയര്‍മാര്‍ പരിശോധിച്ചപ്പോള്‍ ഒരു പൊതി കണ്ടെടുക്കുകയായിരുന്നു.

തുടര്‍ന്ന് ഇവര്‍ അടൂര്‍ സിഐ യു. ബിജുവിനെ വിവരം അറിയിച്ചു. തുടര്‍ന്ന് എസ്‌ഐ ശ്രീജിത്ത് സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് പൊതിയില്‍ കഞ്ചാവാണെന്ന് തിരിച്ചറിയുന്നത്. പൊലീസ് കേസെടുത്തിട്ടുണ്ട്.

Advertisment