Advertisment

ഇന്ത്യന്‍ ക്രിക്കറ്റിനെ ഇനി ദൈവം രക്ഷിക്കട്ടെ ; ദ്രാവിഡിന് നോട്ടീസ് അയച്ച ബി.സി.സി.ഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഗാംഗുലി

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

കൊല്‍ക്കത്ത: വിരുദ്ധ താല്‍പ്പര്യത്തിന്റെ പേരില്‍ ദേശീയ ക്രിക്കറ്റ് അക്കാദമി തലവന്‍ രാഹുല്‍ ദ്രാവിഡിന് നോട്ടീസ് അയച്ച ബി.സി.സി.ഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ നായകനും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റുമായ സൗരവ് ഗാംഗുലി.

Advertisment

publive-image

വിരുദ്ധ താല്‍പര്യമെന്നത് ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ ഫാഷനാണെന്ന് പറഞ്ഞ ഗാംഗുലി വാര്‍ത്തകളില്‍ ഇടം പിടിക്കാനുള്ള നല്ല വഴിയാണിതെന്നും ഇന്ത്യന്‍ ക്രിക്കറ്റിനെ ഇനി ദൈവം രക്ഷിക്കട്ടെയെന്നും ട്വീറ്റ് ചെയ്തു.

ഇന്നലെയാണ് വിരുദ്ധ താല്‍പര്യമില്ലെന്ന് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ട് ദ്രാവിഡിന് ബി.സി.സി.ഐ എത്തിക്‌സ് ഓഫീസര്‍ റിട്ട. ജസ്റ്റിസ് ഡി.കെ ജെയിന്‍ ദ്രാവിഡിന് നോട്ടീസ് അയച്ചത്. മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷനിലെ ആജീവനാന്ത അംഗമായ സഞ്ജീവ് ഗുപ്തയുടെ പരാതിയിലായിന്മേലായിരുന്നു ബി.സി.സി.ഐ നടപടി.

Advertisment