Advertisment

'റിവെറി' സാംസ്കാരിക ആഘോഷത്തിനിടെ ഗാര്‍ഗി വനിതാ കോളേജില്‍ വിദ്യാര്‍ത്ഥിനികള്‍ ലൈംഗികാതിക്രമത്തിന് ഇരയായ സംഭവം; പത്ത് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

New Update

ന്യൂഡല്‍ഹി:  ഗാര്‍ഗി വനിതാ കോളേജില്‍ വിദ്യാര്‍ത്ഥിനികള്‍ ലൈംഗികാതിക്രമത്തിന് ഇരയായ സംഭവത്തില്‍ പത്ത് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍.

Advertisment

publive-image

 

കഴിഞ്ഞ ഫെബ്രുവരി ആറിന് , 'റിവെറി' എന്ന സാംസ്കാരിക ആഘോഷത്തിനിടയില്‍ ഒരു പറ്റം യുവാക്കള്‍ ഗാര്‍ഗി കോളേജില്‍ അതിക്രമിച്ചു കയറിയതും പെണ്‍കുട്ടികളെ കൂട്ടമായി ആക്രമിച്ചതും.

സംഭവം നടന്ന് ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു പൊലീസ് കേസെടുത്തത്. കോളേജ് അധികൃതരുടെ പരാതിയിലായിരുന്നു കേസെടുത്തത്. സംഭവത്തില്‍ ഐപിസി 452,354,509 34 എന്നിവ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നതെന്ന് ഡിസിപി അതുല്‍ കുമാര്‍ താക്കൂര്‍ വെളിപ്പെടുത്തി.

ദേശീയ വനിതാ കമ്മീഷന്‍ ഇന്ന് കോളേജില്‍ എത്തി അന്വേഷണം നടത്തിയിരുന്നു . പൊലീസ് ഉദ്യോഗസ്ഥരും സുരക്ഷാ ജീവനക്കാരും നോക്കിനില്‍ക്കെയാണ് തങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയതെന്ന് വിദ്യാര്‍ത്ഥിനികള്‍ വിശദമാക്കിയത്.

garhi colleage issue
Advertisment